ആഭ്യന്തര വ്യോമഗതാഗത രംഗത്ത് മത്സരം മുറുകുന്നു

ജിദ്ദ: സൗദി അറേബ്യയിലെ ആഭ്യന്തര വ്യോമഗതാഗത രംഗം മത്സരാത്മകമാകുന്നതിന്‍െറ സൂചനകള്‍ നല്‍കി ഫൈ്ള അദീലും കൂടുതല്‍ വിമാനങ്ങള്‍ സ്വന്തമാക്കുന്നു. എയര്‍ബസിന്‍െറ ആറു വിമാനങ്ങളെങ്കിലും അടിയന്തിരമായി തങ്ങളുടെ നിരയിലത്തെിക്കാനാണ് ബജറ്റ് എയര്‍ലൈനായ ഫൈ്ള അദീല്‍ ശ്രമിക്കുന്നത്. ജിദ്ദ ആസ്ഥാനമായ സ്ഥാപനം ഈ വര്‍ഷം മധ്യത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
ദിവസങ്ങള്‍ക്ക് മുമ്പാണ് നിലവില്‍ ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന ഫൈ്ളനാസ് 60 വിമാനങ്ങള്‍ക്ക് എയര്‍ബസുമായി കരാറിലത്തെിയത്.  860 കോടി ഡോളറിന്‍െറതായിരുന്നു കരാര്‍. ഇതിന് ശേഷം 40 വിമാനങ്ങള്‍ കൂടി വാങ്ങാനും ഫൈ്ളനാസ് തയാറാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദമ്മാം ആസ്ഥാനമായി അടുത്തിടെ സര്‍വീസ് ആരംഭിച്ച സൗദി ഗള്‍ഫ് എയര്‍ലൈന്‍സിനും കരാര്‍ പ്രകാരമുള്ള വിമാനങ്ങള്‍ നല്‍കിതുടങ്ങിയതായി എയര്‍ബസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. എ320 മോഡല്‍ നാലുവിമാനങ്ങളാണ് സൗദി ഗള്‍ഫ് വാങ്ങുന്നത്. 
സൗദിയുടെ ദേശീയ വിമാന കമ്പനിയായ ‘സൗദിയ’ക്ക് കീഴില്‍ ബജറ്റ് എയര്‍ലൈനായി ആരംഭിക്കുന്ന ഫൈ്ള അദീലിനുള്ള വിമാനങ്ങള്‍ ഈ വര്‍ഷം പകുതിക്ക് ശേഷം നല്‍കി തുടങ്ങുമെന്നാണ് എയര്‍ബസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കമ്പനിയുടെ പ്രഖ്യാപനം നടക്കുമ്പോള്‍ എയര്‍ബസിന്‍െറ പുതിയ മോഡലായ എ320 നിയോ ആണ് പ്രദര്‍ശിപ്പിച്ചിരുന്നത്.  2020 ല്‍ 50 വിമാനങ്ങള്‍ എന്ന ലക്ഷ്യവുമായാണ് ഫൈ്ള അദീല്‍ മുന്നോട്ടുപോകുന്നത്. എയര്‍ബസിന്‍െറയോ ബോയിങിന്‍െറയോ വാടക വിമാനങ്ങളാകും തുടക്കത്തില്‍ ഉപയോഗിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാതൃസ്ഥാപനമായ സൗദിയയുടെ ചില സംവിധാനങ്ങളും ജിദ്ദ ആസ്ഥാനമായ ഫൈ്ളഅദീല്‍ ഉപയോഗിക്കുമെന്നാണ് സൂചന. 
നിലവില്‍ 29 വിമാനങ്ങളുള്ള ഫൈ്ളനാസ് പുതുതായി 60 വിമാനങ്ങളാണ് വാങ്ങുന്നത്. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും പരിസരത്തുമുള്ള 33 ലക്ഷ്യങ്ങളിലേക്കാണ് ഇപ്പോള്‍ സര്‍വീസുള്ളത്. ഇത് വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി രണ്ടുമൂന്നുവര്‍ഷത്തിനുള്ളില്‍ 100 വിമാനങ്ങള്‍ സ്വന്തമാക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. 
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ സര്‍വീസ് തുടങ്ങിയ ‘സൗദിഗള്‍ഫി’ന് നിലവില്‍ മൂന്നുവിമാനങ്ങളാണ് ഉള്ളത്. ദമ്മാം, റിയാദ്, ജിദ്ദ നഗരങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. ഈവര്‍ഷം അവസാനത്തോടെ 20 എയര്‍ബസ് എ 320 വിമാനങ്ങള്‍ സ്വന്തമാക്കുകയെന്നതാണ് ലക്ഷ്യം. ആദ്യഘട്ടമെന്ന നിലയിലാണ് നാലുവിമാനങ്ങള്‍ കൈമാറുന്നത്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.