അനധികൃത താമസക്കാര്‍ ഇളവുകാലം ഉപയോഗപ്പെടുത്തണമെന്ന്  ആഭ്യന്തര മന്ത്രാലയത്തിന്‍െറ സന്ദേശം

റിയാദ്: സൗദിയില്‍ അനധികൃതമായി തങ്ങുന്നവര്‍ മൂന്ന് മാസത്തിനുള്ളില്‍ രാജ്യം വിടണമെന്നും ഇത്തരക്കാര്‍ക്കായി പാസ്പോര്‍ട്ട് വിഭാഗം അനുവദിച്ച ഇളവുകാലം ഉപയോഗപ്പെടുത്തണമെന്നും അറിയിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്‍െറ മൊബൈല്‍ സന്ദേശം വ്യാപിക്കുന്നു. 
നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അനുവദിച്ച പൊതുമാപ്പിനെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളില്‍ നിഷേധക്കുറിപ്പ് വന്നതിന് ശേഷമാണ് മന്ത്രാലയത്തിന്‍െറ സന്ദേശം ലഭിച്ചുതുടങ്ങിയത്. ഇളവുകാലം ആരംഭിച്ച ജനുവരി 15ന് മുമ്പുള്ള നിയമലംഘനമാണെങ്കില്‍ അത്തരക്കാര്‍ക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തില്ളെന്നും മൊബൈല്‍ സന്ദേശത്തില്‍ പറയുന്നു. ഇളവുകാലം ഏപ്രില്‍ 14ന് അവസാനിക്കുമെന്നും ഈ തിയതിക്ക് ശേഷം നിയമവിരുദ്ധമായി ആരെയും രാജ്യത്ത് തുടരാന്‍ അനുവദിക്കില്ളെന്നും മൊബൈല്‍ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എന്നാല്‍ ആഭ്യന്തര മന്ത്രാലയമോ അതിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗമോ പൊതുമാപ്പിനെക്കുറിച്ചോ നിയമവിരുദ്ധര്‍ക്ക് രാജ്യം വിടാനുള്ള ഇളവുകാലത്തെക്കുറിച്ചോ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.  കൂടാതെ നിയമവിരുദ്ധരില്ലാത്ത സൗദി അറേബ്യ എന്ന സങ്കല്‍പത്തിലേക്ക് ഉയരാന്‍ സ്വദേശികളുടെ സഹകരണം അഭ്യര്‍ഥിച്ചുകൊണ്ടും നിയമവരുദ്ധരെക്കുറിച്ച് വിവരം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍െറ മൊബൈല്‍ സന്ദേശവും കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. 
സൗദിയിലുള്ള ആറ് വയസ്സിന് മുകളിലുള്ള എല്ലാ വിദേശികളും വിരലടയാളം ഉള്‍പ്പെടെ ജൈവവിവരങ്ങള്‍ പാസ്പോര്‍ട്ട് വിഭാഗത്തിന്‍െറ ഓണ്‍ലൈന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.