നോട്ട് നിരോധം കുത്തകകള്‍ക്ക് വേണ്ടിയുള്ള കുതന്ത്രം –റസാഖ് പാലേരി

മദീന: പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടുന്ന ഗ്രാമങ്ങളുടെ ഇന്ത്യയില്‍ ക്യാഷ് ലെസ് സൊസൈറ്റി സൃഷ്ടിക്കാനുള്ള ശ്രമം കുത്തകകള്‍ക്ക് വേണ്ടിയുള്ള കുതന്ത്രമാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി. 
30 കോടി കുടുംബങ്ങള്‍ക്ക് ഭൂമിയില്ലാത്ത, 80 ശതമാനത്തിലധികം ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന ഇന്ത്യയില്‍ ഇവര്‍ക്ക് ഭൂമിയും വെള്ളവും വീടും നല്‍കി ജീവിതം കൊടുക്കാനാണ് മോദി ശ്രമിക്കേണ്ടത്. 
സംഘ്പരിവാര്‍ പ്രേതബാധയില്‍ നിന്ന് ആഭ്യന്തര വകുപ്പിനെ രക്ഷിക്കാന്‍ കഴിയുന്നില്ലങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനമൊഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സാംസ്കാരിക വേദി മദീന ഘടകം രൂപവത്കരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രവാസി സാംസ്കാരി വേദി മദീന ഘടകം ചെയര്‍മാനായി ഹിദായത്തുല്ല കോട്ടായിനേയും  കണ്‍വീനറായി നിസാര്‍ കൊടിയത്തൂരിനേയും തെരഞ്ഞെടുത്തു. ജാഫര്‍ എളമ്പിലാകോട്, മുനീര്‍ പടിഞ്ഞാറ്റുമുറി, റിയാസ് ബാലുശ്ശേരി, 
അബ്ദുല്‍ കരീം കരുവാരകുണ്ട്, അല്‍ത്താഫ് കൂട്ടിലങ്ങാടി, വി.പി അബ്ദുല്‍ റഷീദ് എന്നിവരാണ് മറ്റുഭാരവാഹികള്‍. ബഷീര്‍ കോഴിക്കോടന്‍ യോഗം നിയന്ത്രിച്ചു. മുനീര്‍ നന്ദി പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.