ജിദ്ദ: പുതിയ എയര്‍ലൈന്‍ കമ്പനിയായ ‘സൗദി ഗള്‍ഫി’ന്‍െറ ഉപഭോക്തൃസേവന വിഭാഗത്തില്‍ ഇനി വനിതകളും. വിമാനത്താവളങ്ങളില്‍ യാത്രക്കാരെ സഹായിക്കാനും വഴികാട്ടാനുമായി 10 വനിതകളെ കമ്പനി നിയമിച്ചുകഴിഞ്ഞു. ഇതാദ്യമായാണ് ഈ മേഖലയില്‍ സൗദിയില്‍ വനിതകള്‍ ജോലിക്കത്തെുന്നത്. വനിതകളുടെ തൊഴില്‍ മേഖലകള്‍ വികസിപ്പിക്കുമെന്ന വിഷന്‍ 2030 ന്‍െറ പ്രഖ്യാപിത പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കം. കമ്പനിയിലെ വനിത ജീവനക്കാരുടെ എണ്ണം രണ്ടുമാസത്തിനുള്ളില്‍ 21 ആക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് സാമിര്‍ അല്‍ മജാലി അറിയിച്ചു. വനിത ജീവനക്കാരുടെ ക്ഷേമത്തിലും വൈദഗ്ധ്യത്തിലും സ്ഥാപനം അതീവ ശ്രദ്ധപുലര്‍ത്തുന്നുണ്ടെന്നും ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പുരുഷന്മാര്‍ മാത്രം ജോലി ചെയ്തിരുന്ന നീക്കിവെച്ചിരുന്ന മേഖലയിലാണ് ഇപ്പോള്‍ വനിതകളും കടന്നു വന്നിരിക്കുന്നത്. വിവരശേഖരണം, യാത്രക്കാരുടെ വിശദാംശങ്ങള്‍ പരിശോധിക്കല്‍, ഫസ്റ്റ് ക്ളാസ് യാത്രക്കാരുടെയും കുടുംബങ്ങളുടെയും ബോര്‍ഡിങ് സേവനം എന്നിവയിലാകും ഇവര്‍ പ്രവര്‍ത്തിക്കുയെന്നും അദ്ദേഹം പറഞ്ഞു.
ഈ രംഗത്തെ ആദ്യ വനിതകളിലൊരാളാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് സൗദി ഗള്‍ഫിലെ ജീവനക്കാരി അസ്റാര്‍ മുശീ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവിടേക്കുള്ള കടന്നുവരവ് അനായാസമായിരുന്നില്ല. ഞങ്ങളുടെ കഴിവുകള്‍ സമൂഹത്തിനും ലോകത്തിനും മുന്നില്‍ തെളിയിക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. അവസരങ്ങള്‍ ലഭിച്ചാല്‍ ഏതുരംഗത്തും വിജയം കൊയ്യാന്‍ വനിതകള്‍ക്കുമാകും. യാത്രക്കാര്‍ക്ക് തൃപ്തിയുണ്ടാകുന്ന തരത്തില്‍ അവരെ സേവിക്കാന്‍ പറ്റുമെന്ന് തന്നെയാണ് വിശ്വാസമെന്നും അസ്റാര്‍ പറഞ്ഞു.
സൗദിയിലെ തൊഴില്‍ രംഗത്തെ വനിത സാന്നിധ്യം നിലവിലെ 23 ശതമാനത്തില്‍ നിന്ന് മൂന്നുവര്‍ഷംകൊണ്ട് 28 ശതമാനത്തിലത്തെിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലും വരും വര്‍ഷങ്ങളില്‍ വനിതകളുടെ എണ്ണം ക്രമേണ ഉയര്‍ത്തിക്കൊണ്ടുവരും. തൊഴിലെടുക്കുന്ന വനിതകളുടെ യാത്ര സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 278 കോടി റിയാലാണ് സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.