Posted On
date_range Updated On
date_range ഉംറ സേവന ലൈസന്‍സ് ഓണ്‍ലൈന്‍ വഴിയാക്കി
റിയാദ്: ഉംറ തീര്‍ഥാടകര്‍ക്ക് സൗദിക്കകത്തും പുറത്തും നല്‍കുന്ന സേവനത്തിനുള്ള ലൈസന്‍സിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. വിദേശ ഉംറ ഏജന്‍സികള്‍ക്കുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റിനും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ശനിയാഴ്ചയാണ് മന്ത്രാലയത്തിെൻറ ഓണ്‍ലൈന്‍ ലൈസന്‍സ് സംവിധാനത്തെക്കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായത്.
www.haj.gov.sa എന്ന വെബ്സൈറ്റ് വഴി ഏപ്രില്‍ 30 മുതല്‍ മെയ് 30 വരെ ഒരു മാസക്കാലാവധിയാണ് സ്വദേശ, വിദേശ ഏജന്‍സികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്.
മന്ത്രാലയം ഏര്‍പ്പെടുത്തിയ പുതിയ ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.