വിവാദം വി​െട്ടാഴിയാതെ ഒ.​െഎ.സി.സി കുടുംബക്ഷേമഫണ്ട്​

ജിദ്ദ: പ്രവാസികളുടെ കാര്യത്തിൽ സർക്കാർ അവഗണനെയ കുറിച്ച് ഏറെ പരാതി പറയാറുള്ള പ്രവാസി സംഘടനകൾ തന്നെ അവരുടെ സഹജീവികളുടെ അവകാശം നിേഷധിക്കുന്നത് വിരോധാഭാസമാകുന്നു. മരണാനന്തരം പ്രവാസികളുടെ കുടുംബങ്ങൾക്ക് ആശ്വാസം പകരാൻ രൂപവത്കരിച്ച ഒ.െഎ.സി.സി (ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ പ്രവാസി സംഘടന) കുടുംബക്ഷേമ ഫണ്ടിനെ ചൊല്ലിയാണ് വീണ്ടും വിവാദമുയർന്നിരിക്കുന്നത്. സൗദി അറേബ്യയിൽ മാത്രം അർഹരായ മുപ്പതോളം പേരുടെ  കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം ആശ്വാസ ഫണ്ട് നൽകാനുണ്ടെങ്കിലും അത് നൽകുന്നതിൽ  സംഘടന അമാന്തം കാണിക്കുന്നു എന്നാണ് പരാതി. നാഥൻ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമാവേണ്ട അവകാശപ്പണമാണ് നിഷേധിക്കപ്പെടുന്നത്. മരിച്ചവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസസഹായം നൽകുന്നില്ലെന്ന പരാതി ഇതിന് പുറമെയാണ്.  
സമാനമായ പരാതി നേരത്തെ ഉയർന്നപ്പോഴെല്ലാം ഉടൻ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനങ്ങൾ വന്നതല്ലാതെ അനാസ്ഥ തുടരുകയാണെന്നാണ് ആരോപണം. ജിദ്ദയിൽ മാത്രം പത്തോളം ആശ്രിതർക്കാണ് ഫണ്ട് നൽകാനുള്ളത്. റിയാദ് മേഖലയിൽ 16 കുടുംബങ്ങൾ ഫണ്ടിനായി കാത്തിരിക്കുന്നു. ദമാമിലെ കണക്ക് ലഭ്യമായിട്ടില്ല. പുറത്ത് വന്ന കണക്കു പ്രകാരം  ഒരു കോടി രൂപയാണ് വിദ്യാഭാസ സഹായമുൾപെടെ സംഘടന വിതരണം ചെയ്യേണ്ടത്.  ഒ.െഎ.സി.സിയുടെ ഏറ്റവും വലിയ ഘടകമുള്ളത് സൗദി അറേബ്യയിലാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഏറ്റവുമൊടുവിൽ ഫണ്ട് വിതരണം ചെയ്തത്. നാഥൻ നഷ്ടപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് ഏറ്റവും വേഗം ആശ്വാസമെത്തിക്കാതെ സർക്കാർ സ്വഭാവത്തിൽ മുന്നോട്ടു പോവുകയാണ് സംഘടന. ഇത് ഒ.െഎ.സി.സിക്കകത്ത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇടക്കാലത്ത് പരാതി ഉയർന്നപ്പോൾ കഴിഞ്ഞ മാർച്ച് 31^ന് ഫണ്ട് വിതരണം നടക്കുമെന്നായിരുന്നു സംഘടന അറിയിച്ചിരുന്നത്. എപ്പോൾ എവിടെ വെച്ച് നൽകുമെന്ന് പറഞ്ഞിരുന്നില്ല. പരാതിക്കാർ ഉന്നയിക്കുന്നതുപോലെ പിന്നീടതിെന കുറിച്ച് ഒരു വർത്തമാനവും എവിടെയും കേട്ടില്ല. തുടക്കം മുതൽ വിവാദത്തിലാണ് ഒ.െഎ.സി.സിയുടെ കുടുംബക്ഷേമഫണ്ട്. ഒന്നിനുമില്ലൊരു നിശ്ചയവും എന്ന അവസ്ഥയാണ് പലപ്പോഴും.  ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഒ.െഎ.സി.സി േഗളാബൽ കമ്മിറ്റി ട്രഷറർ ജയിംസ് കൂടൽ നേരത്തെതന്നെ രാജി വെച്ചിരുന്നു.
2013 നവംബർ എട്ടിന്  ദോഹയിൽ ചേർന്ന ഒ. ഐ. സി. സി ഗ്ലോബൽ കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനമാണ് അംഗങ്ങളെ ഗ്രൂപ്പ് ഇൻഷുറൻസിൽ ചേർക്കുമെന്നുള്ളത് (സർക്കുലർ 5). പദ്ധതിയിൽ അംഗത്വ കാലാവധിക്കുള്ളിൽ മരണപ്പെടുന്ന ഒ. ഐ. സി. സി അംഗങ്ങളുടെ ആശ്രിതർക്ക് മൂന്ന് ലക്ഷം രൂപ ധനസഹായവും കുട്ടികളുടെ വിദ്യാഭ്യാസ സഹായവുമായി (5 വയസ്സു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രതിമാസം 500 രൂപയും 12 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് 200 രൂപയും നൽകാമെന്നായിരുന്നു വാഗ്ദാനം) പിന്നീട് ആ തീരുമാനത്തിൽ നിന്നും പിറകോട്ടു പോയത് വിവാദമായിരുന്നു.  പുതിയ സർക്കുലർ  (സർക്കുലർ 6)  മുഖേന ഇൻഷുറൻസ് അല്ല കുടുംബ സുരക്ഷാ പദ്ധതിയാണെന്ന് മാറ്റിപ്പറയുകയും ചെയ്തു. ഇതെല്ലാം സംഘടനക്കകത്ത് വിവാദപരമ്പര സൃഷ്ടിച്ചു. ഫണ്ടിെൻറ സുതാര്യതയില്ലായ്മയെ കുറിച്ച് കെ.പി.സി.സിയിലെ ചില നേതാക്കൾക്ക് നേരെ പോലും ആരോപണമുയർന്നിരുന്നു. അംഗത്വ ഫീസ് 200 രൂപയായിരുന്നത് 500 രൂപയായി വർധിപ്പിച്ചത് ഇൻഷുറൻസിെൻറ പേര് പറഞ്ഞായിരുന്നു. അധികമായി 300 രൂപ വീതം ഓരോ അംഗത്തിൽ നിന്നും കൂടുതൽ വാങ്ങി.  വിവിധ രാജ്യങ്ങളിലെ അംഗങ്ങളിൽ നിന്ന് പിരിച്ച കോടിക്കണക്കിന് രൂപ സംഘടനയുടെ അക്കൗണ്ടിൽ ഉണ്ട് എന്നാണ് വെപ്പ്.
 ഒ. ഐ. സി. സി അംഗത്വ ഫീസിനത്തിൽ ലഭിച്ച ഫണ്ട് ഭദ്രമാണെങ്കിൽ എന്തുകൊണ്ട് യഥാസമയം ആശ്രിതർക്ക് നൽകുന്നില്ല ? അംഗത്വ കാലാവധി തീർന്നിട്ടും  സ്വന്തം അംഗങ്ങളുടെ ആശ്രിതരുടെ അവകാശമായ ഫണ്ട് പ്രതിഷേധമുയരുമ്പോൾ മാത്രം കുറച്ചു പേർക്ക് ഭാഗികമായി കൊടുക്കുന്നതെന്തു കൊണ്ടാണ്? എന്ത് കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ട വിദ്യാഭ്യാസ സഹായം ഇത് വരെ നൽകാതെ ഒ. ഐ. സി. സി അംഗങ്ങളുടെ കുടുംബങ്ങളെ കബളിപ്പിക്കുന്നു?  തുടങ്ങിയ ചോദ്യങ്ങൾ ഇനിയും അവശേഷിക്കുകയാണ്.
കെ.പി.സി.സി നേതാക്കളായ എൻ.സുബ്രഹ്മണ്യൻ, മാന്നാർ അബ്ദുൽ ലത്തീഫ്, അജയ്മോഹൻ എന്നിവർക്കാണ് ഒ.െഎ.സി.സിയുടെ ചുമതല. സൗദിയിൽ  റീജ്യനൽ,ഗ്ളോബൽ തലത്തിൽ കമ്മിറ്റികൾ സജീവമാണെങ്കിലും അടിസ്ഥാനപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രവാസിനേതാക്കൾ അലസത കാണിക്കുന്നു എന്ന പരാതി ശക്തമാണ്.
അതേ സമയം 24 പേർക്കേ ഫണ്ട് കൊടുക്കാനുള്ളൂ എന്ന് ഒ.െഎ.സി.സി ഗ്ളോബൽ കമ്മിറ്റി സെക്രട്ടറി ശരീഫ് കുഞ്ഞ് ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. ഇതിൽ 16 പേർക്കേ സൗദിയിൽ നിന്ന് കൊടുക്കാനുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. ഫണ്ട് തൽക്കാലം കെ.പി.സി.സിക്ക് വായ്പ കൊടുത്തതായിരുന്നു എന്നും അതാണ് കാലതാമസത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.