ജിദ്ദ: ആറു മാസമായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ (മഹ്ജര്‍) ഐ.സി.യുവില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ കണ്ണിയന്‍ അബ്ദുറസാഖ് (57) നിര്യാതനായി. വണ്ടൂര്‍ ചെറുകോട് സ്വദേശിയാണ്.
താമസ സ്ഥലത്തെ കുളി മുറിയില്‍ കുഴഞ്ഞു വീണ് ബോധം നഷ്ടപ്പെട്ട നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 1981 മുതല്‍ പ്രവാസം തുടങ്ങിയ അബ്ദുറസാഖ് സൗദി അമേരിക്കന്‍ ബാങ്ക്, സൗദി ഹോളണ്ടി ബാങ്ക്, ഇസ്ലാമിക് ഡെവലപ്മെന്‍റ് ബാങ്ക് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ചെറുകോട് പ്രവാസി കൂട്ടായ്മയുടെ രക്ഷാധികാരിയായിരുന്നു. പിതാവ്: മൂസ. മാതാവ്: സുബൈദ നാലകത്ത്. ഭാര്യ: ബീഗം ഖൗലത്ത്. മുഹ്തസിം, സന, അമല്‍, അഫ്ന എന്നിവര്‍ മക്കളാണ്. കുടുംബം ജിദ്ദയിലുണ്ട്. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ബാബ് മക്ക ബിന്‍ മഹ്ഫൂസ് പള്ളിയില്‍ മയ്യിത്ത് നമസ്കരിച്ച് അസദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.