ജിദ്ദ: കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഹാജിമാര്‍ വ്യാഴാഴ്ച മുതല്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. മദീനയില്‍ നിന്നാണ് മുഴുവന്‍ കേരളഹാജിമാരും നാട്ടിലേക്ക് വിമാനം കയറുക. 450 പേരടങ്ങുന്ന സംഘമാണ് നാളെ രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടുന്നത്. ഒക്ടോബര്‍ 16-നാണ് അവാസാന ഫൈ്ളറ്റ്.
ഇതില്‍ ഒന്നിലധികം വിമാനങ്ങള്‍ പുറപ്പെടുന്ന ദിവസങ്ങളുമുണ്ട്. ഹാജിമാരുടെ ലഗേജുകള്‍പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പെ കാര്‍ഗോ സര്‍വുസുകാര്‍ ഏറ്റെടുക്കും. 23 കിലോ വീതമുള്ള രണ്ട് ലഗേജുകള്‍ക്ക് പുറമെ ഏഴ് കിലോ സാധനങ്ങള്‍ ഹാന്‍ഡ്ബാഗിലും കൊണ്ടുപോകാം. ഓരോ ഹാജിക്കും അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളം നെടുമ്പാശ്ശേരിയില്‍ നേരത്തെ എത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഹാജിമാരും മദീനയില്‍ നിന്ന് മടങ്ങുന്നുണ്ട്.
തീര്‍ഥാടനത്തിന്‍െറ അവസാനത്തെ എട്ട് ദിവസങ്ങളാണ് ഇവര്‍ മദീനയില്‍ ചെലവഴിക്കുന്നത്. ഇത് കണക്കാക്കിയാണ് മക്കയില്‍ നിന്ന് ബസ് മാര്‍ഗം ഹാജിമാരെ മദീനയിലത്തെിച്ചത്. അതേ സമയം ഇത്തവണ ഹാജിമാര്‍ക്ക് മറ്റ് പരാതികളൊന്നും കാര്യമായി ഉണ്ടായില്ളെങ്കിലും മദീനയിലേക്കുള്ള ബസ് യാത്ര അക്ഷരാര്‍ഥത്തില്‍ ത്യാഗപൂര്‍ണമായിരുന്നു. പഴഞ്ചന്‍ ബസുകളിലാണ് ഹാജിമാരെ മദീനയിലേക്ക് എത്തിച്ചത്. എയര്‍ കണ്ടീഷന്‍ പോലും ശരിയായി പ്രവര്‍ത്തിക്കാത്ത ബസുകളിലുള്ള യാത്ര ഹാജിമാരെ ക്ഷീണിതരാക്കി. ഇതു സംബന്ധിച്ച് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതരെ പരാതി
അറിയിച്ചെങ്കിലും അധികം തുക അടക്കണമെന്ന മറുപടിയായിരുന്നു ലഭിച്ചത്. അതിന് പക്ഷെ ഇന്ത്യന്‍ ഹജ്ജ് മിഷന് തടസ്സങ്ങളുണ്ടായിരുന്നു. ദുരിതമേറെയായതിനാല്‍ പല യാത്രകളും വൈകിയും സമയക്രമം തെറ്റിച്ചുമാണ് നടന്നത്. ഇനിയും ഹാജിമാര്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെടാന്‍ ബാക്കിയുണ്ട്. 10227 പേരാണ് ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജ്കമ്മിറ്റി വഴി എത്തിയത്. ലക്ഷദ്വീ
പില്‍ നിന്ന് 289, മാഹിയില്‍ നിന്ന് 28 പേരുമടക്കം നെടുമ്പാശ്ശേരി വിമാനത്താവളം വഴി വന്നത് 10584 പേരാണ്. ഇതില്‍ 13 പേര്‍ മരിച്ചു. ഗുരുതര രോഗങ്ങളുമായി ഇനിയും ചിലര്‍ മക്കയിലെ വിവിധ ആശുപത്രികളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.