മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനത്തെിയ കോഴിക്കോട് സ്വദേശി മക്കയില്‍ മരിച്ചു.
ബാലുശ്ശേരി കപ്പുറം പൂളക്കല്‍ മൊയ്തീന്‍ കുട്ടി (60) ആണ് മരിച്ചത്. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഹജ്ജ് കര്‍മം കഴിഞ്ഞതു മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. എന്നാല്‍, വെള്ളിയാഴ്ച ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പതിനൊന്നരയോടെ മരിച്ചു. ഭാര്യ സുബൈദയോടൊപ്പം കഴിഞ്ഞ മാസം 28നാണ് മൊയ്തീന്‍ കുട്ടി ഹജ്ജിനത്തെിയത്.
മക്കള്‍: താജുദ്ദീന്‍ ബഹ്റൈന്‍, ശമീറ, റസീന. മരുമക്കള്‍: അബ്ദുല്‍ നാസര്‍, അഷ്റഫ് കൈതപ്പൊയില്‍ (കുവൈത്ത്).
സഹോദരങ്ങള്‍: കോയാമുഹാജി, അബ്ദുറഹ്മാന്‍, ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍, അഹമ്മദ് കുട്ടി, അബ്ദുല്‍ അസീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.