???????????? ??????????? ?????

ഇനിവരും, തട്ടമിട്ട ഇമോജിയും; വിപ്ളവത്തിന് പിന്നില്‍ സൗദി പെണ്‍കുട്ടി

റിയാദ്: തട്ടമണിഞ്ഞു വരും, ഇനി ഇമോജിയും. മാസങ്ങള്‍ക്കുള്ളില്‍ നടപ്പാകാന്‍ പോകുന്ന ഈ പരിഷ്കാരത്തിന് പിന്നിലെ ചാലകശക്തിയായത് റയ്യൂഫ് അല്‍ ഹുമൈദിയെന്ന സൗദി പെണ്‍കുട്ടിയും. അറബ് ലോകത്ത് തരംഗമാകുന്ന ഈ വിപ്ളവത്തിന്‍െറ ചുവടുപിടിച്ച് ശിരോവസ്ത്രം ധരിച്ച ഇമോജികളെ കൊണ്ട് നിറയുകയാണ് ഓണ്‍ലൈന്‍ ലോകം. 

എണ്ണിയാലൊടുങ്ങാത്ത വികാരങ്ങളെയും ചിന്തകളെയും ഒറ്റ പ്രതീകത്തിലൊതുക്കുകയാണ് ഒരു ഇമോജി. വാക്കുകള്‍ക്കപ്പുറം അവനവന്‍െറ മനോനിലയുടെ പ്രഖ്യാപനത്തിന് ആധുനിക തലമുറ കണ്ടത്തെിയ അസാമാന്യ പ്രതിരൂപം. വാട്സ്ആപ് ആകട്ടെ ഫേസ്ബുക്ക് ആകട്ടെ ഇമോജിയില്ലാത്തൊരു സാമൂഹിക മാധ്യമത്തെ കുറിച്ച് ഇന്ന് ചിന്തിക്കാന്‍ പോലുമാകില്ല. ആഗ്രഹങ്ങളെയും വികാരങ്ങളെയും വ്യക്തിഗത, സാമൂഹിക അവസ്ഥകളെയും വിളംബരം ചെയ്യുന്ന ഈ സംവിധാനത്തില്‍ തന്‍െറ പശ്ചാത്തലത്തിന് വേണ്ടത്ര പരിഗണനയില്ളെന്ന് ആലോചിക്കാന്‍ തുടങ്ങിയിരുന്നു, റയ്യൂഫ് അല്‍ ഹുമൈദി. മാതാപിതാക്കള്‍ക്കൊപ്പം ജര്‍മനിയില്‍ താമസിക്കുകയാണ് 15 കാരി. തന്‍െറ ചിന്തകള്‍ക്ക് മറുപടി കിട്ടണമെന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ, രാജ്യാന്തര തലത്തില്‍ പുതിയ ഇമോജികള്‍ വികസിപ്പിക്കുകയും അവലോകനം നടത്തുകയും ചെയ്യുന്ന യൂനികോഡ് കണ്‍സോര്‍ഷ്യത്തിന് റയ്യൂഫ് ഒരു നിര്‍ദേശം അയച്ചു. ഇമോജിക്ക് ഒരു തട്ടമിട്ടാലെന്താ. റയ്യൂഫിനെ പോലും ഞെട്ടിച്ചുകൊണ്ട് യൂനികോഡ് കണ്‍സോര്‍ഷ്യം ആ നിര്‍ദേശം സ്വീകരിച്ചു. 

അതിനെ കുറിച്ച് റയ്യൂഫ് പറയുന്നു: ‘ഈ കാലത്ത് പ്രതിനിധാനം എന്നത് സര്‍വ പ്രധാനമാണ്. അംഗീകാരവും സ്വീകരണവും എല്ലാവര്‍ക്കും വേണം. പ്രത്യേകിച്ച് ഈ ടെക് ലോകത്ത്. ഇമോജികള്‍ ഇന്ന് സര്‍വവ്യാപിയാണ്. എണ്ണമില്ലാത്തത്ര മുസ്ലിം വനിതകള്‍ ഈലോകത്തില്‍ തട്ടമണിയുന്നു. യഹൂദ, ക്രിസ്ത്യന്‍ വനിതകളും തലമറക്കുന്നു. അതില്‍ അവര്‍ അഭിമാനിക്കുകയും ചെയ്യുന്നു. സിഖ് തലപ്പാവ് ധരിച്ച പുരുഷന്‍െറ ഇമോജിയുണ്ട്. അതൊരു സിഖുകാരനെ പ്രതിനിധീകരിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. മനോഹരമാണത്. എന്നാല്‍ ഹിജാബ് ധരിച്ച ഇമോജിയില്ലാത്തതെന്തുകൊണ്ട്. നിസ്സാരമാണ് ഇതെന്നൊക്കെ തോന്നും. കീബോര്‍ഡിലെ ചെറിയൊരു വസ്തു മാത്രമല്ളേ അതെന്നും. പക്ഷേ, കീബോര്‍ഡിന് മുന്നില്‍ നിങ്ങള്‍ നിങ്ങളെ തിരിച്ചറിയുകയാണ്’. 

റയ്യൂഫ്
 

വെബ് കണ്ടന്‍റ് റേറ്റിങ്ങിലെ പ്രമുഖ സൈറ്റായ ‘റെഡിറ്റി’ന്‍െറ സഹസ്ഥാപകനായ അലക്സിസ് ഒഹാനിയനാണ് റയ്യൂഫിന്‍െറ ആശയത്തെ ആദ്യം പിന്തുണച്ചത്. പിന്നീട് ഒരു ഗ്രാഫിക് ആര്‍ടിസ്റ്റ് ഇമോജിയുടെ മാതൃക സൃഷ്ടിക്കുകയും ചെയ്തു. യൂനികോഡ് കണ്‍സോര്‍ഷ്യത്തിന്‍െറ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ പരിഗണനയിലാണ് റയ്യൂഫിന്‍െറ ഇമോജികള്‍. അവര്‍ അതിന്‍െറ അന്തിമരൂപം നവംബറില്‍ സമര്‍പ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ തട്ടമിട്ട ഇമോജിയും രംഗപ്രവേശം ചെയ്യും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.