റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് 323 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങുന്നു. സംഘത്തില്‍ ഒമ്പതുമലയാളികളുണ്ട്. സൗദി ഓജര്‍ കമ്പനിയിലെ ജീവനക്കാരാണ് ഇവരെല്ലാം. എംബസിയുടെ സഹായത്തോടെ രണ്ടുദിവസങ്ങളിലായാണ് യാത്ര. 195 പേരുടെ സംഘം തിങ്കളാഴ്ചയും 128 പേര്‍ ചൊവ്വാഴ്ചയും യാത്ര തിരിക്കുമെന്ന് റിയാദ് ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി അനില്‍ നൊട്ടിയാല്‍ അറിയിച്ചു. ബിഹാര്‍ സ്വദേശികളാണ് ഏറ്റവും കൂടുതല്‍ ഉള്ളത് - 104. തൊട്ടുപിന്നില്‍ രാജസ്ഥാന്‍ -78. 39 ഉത്തര്‍ പ്രദേശുകാരും 32 പശ്ചിമ ബംഗാളുകാരും സംഘത്തിലുണ്ട്.
രണ്ടുദിവസങ്ങളിലായി അഞ്ചു വിമാനങ്ങളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇത്തവണ കൊച്ചിയിലേക്കുള്ള വിമാനത്തിലും തൊഴിലാളികളെ അയക്കുന്നുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ന് റിയാദില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 11.55 ന് കൊച്ചിയിലത്തെും. എട്ടുപേര്‍ക്കാണ് ഈ വിമാനത്തില്‍ ടിക്കറ്റെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.