അനധികൃത തീര്‍ഥാടകര്‍ അഞ്ച് ശതമാനമായി കുറഞ്ഞു -മക്ക മേഖല ഗവര്‍ണര്‍

അറഫ: അനുമതി പത്രമില്ലാതെ ഹജ്ജിനത്തെുന്ന തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞതായി മക്ക മേഖല ഗവര്‍ണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു. ഈ വര്‍ഷം അനധികൃത തീര്‍ഥാടകര്‍ അഞ്ച്  ശതമാനം മാത്രമായി ചുരുങ്ങിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് ഒമ്പത് ശതമാനവും അതിന്മുമ്പ് 70 ശതമാനവുമായിരുന്നു. അനധികൃത തീര്‍ഥാടകരെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അറഫ സംഗമത്തിന്  വിജയകരമായ പര്യവസാനമായതോടെ ഹജ്ജ് ഒരുക്കങ്ങള്‍ വിജയം കണ്ടതായി അമീര്‍ ഖാലിദ് അല്‍ഫൈസല്‍ വിലയിരുത്തി. വരും വര്‍ഷങ്ങളില്‍ പുണ്യനഗരികളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.