കെ.സി പിള്ള സ്മാരക സാഹിത്യ അവാര്‍ഡുകള്‍ വിതaരണം ചെയ്തു

ദമ്മാം: നവയുഗം സാംസ്കാരികവേദി ഖോബാര്‍ മേഖല കമ്മിറ്റി ഏര്‍പ്പെടുത്തിയ കെ.സി.പിള്ള സ്മാരക സാഹിത്യഅവാര്‍ഡുകള്‍ വിതരണം ചെയ്തു. ദമ്മാം ക്രിസ്റ്റല്‍ ഹാളില്‍ നടന്ന 'സര്‍ഗപ്രവാസത്തി'ന്‍െറ വേദിയില്‍ വെച്ച് മുന്‍ മന്ത്രി കെ.ഇ ഇസ്മായില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.
ഷൈന്‍.ടി.തങ്കന്‍, അബ്ദുള്‍ ജലീല്‍ വടക്കേക്കാട്, കെ.ടി.എ ഷുക്കൂര്‍, സോണി ഡിത്ത് എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. സബീന എം. സാലിക്ക് വേണ്ടി സക്കീര്‍ വടക്കുംതലയും, ഫ്രീസിയ ഹബീബിന് വേണ്ടി ഖദീജ ഹബീബും പുരസ്കാരം ഏറ്റുവാങ്ങി.
നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരികസമ്മേളനത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്‍റ് കെ.ആര്‍ അജിത്ത് കെ.സി.പിള്ള അനുസ്മരണപ്രഭാഷണം നടത്തി. നവയുഗം കോബാര്‍ മേഖല പ്രസിഡന്‍റ് അരുണ്‍ ചാത്തന്നൂര്‍ അവാര്‍ഡ് വിജയികളെ സദസിന് പരിചയപ്പെടുത്തി. നാടകപ്രവര്‍ത്തകന്‍ കെ.പി.എ.സി അഷറഫ് അനുമോദനപ്രസംഗം നടത്തി.
ചടങ്ങിന് നവയുഗം നേതാക്കളായ ദാസന്‍ രാഘവന്‍, സാജന്‍ കണിയാപുരം, പ്രിജി കൊല്ലം, അരുണ്‍ നൂറനാട്, ബെന്‍സി മോഹന്‍, റഹിം അലനല്ലൂര്‍, മണിക്കുട്ടന്‍, ഷിബു കുമാര്‍, ബിജു വര്‍ക്കി, മാധവ് കെ. വാസുദേവ്, ഡോ. ടെസി റോണി, ജയന്‍, അനില്‍, ബിനു, റെഞ്ചി കണ്ണാട്ട്, റഹിം, ശ്രീകുമാര്‍, സഹീര്‍ഷ, അനസ് കണിയാപുരം, സന്തോഷ് ചങ്ങോലിക്കല്‍, ബിനു കുഞ്ഞു, ഉണ്ണികൃഷ്ണന്‍, ഷിബു ശിവലയം, സതി, മിനി ഷാജി, റിയാസ്, ആര്‍ദ്ര ഉണ്ണി, ശരണ്യ ഷിബു, മീനു അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.