മൊബൈല്‍ സ്വദേശിവത്കരണം; 37000ലധികം സ്വദേശികള്‍ക്ക് പരിശീലനം നല്‍കി

റിയാദ്: നൂറു ശതമാനം സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയ മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ മേഖലകളില്‍ ആവശ്യമായ സ്വദേശികളെ കണ്ടത്തെുന്നതിന്‍െറ ഭാഗമായി മാനവ വിഭവ ശേഷി വകുപ്പ് 37,633 പേര്‍ക്ക് പരിശീലനം നല്‍കി. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ പലരും ജോലിയില്‍ പ്രവേശിച്ചതായും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിപ്പിക്കുന്ന 100ലധികം കോളജുകളില്‍ നിന്നാണ് ഇത്രയും പേര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇതില്‍ 28713 പേര്‍ പുരുഷന്മാരും 8920 പേര്‍ സ്ത്രീകളുമാണ്. അടിസ്ഥാന മൊബൈല്‍ അറ്റകുറ്റപ്പണി, വില്‍പന, സങ്കീര്‍ണമായ അറ്റകുറ്റപ്പണികള്‍ എന്നിവയിലാണ് സൗദി യുവതി, യുവാക്കള്‍ക്ക് ആവശ്വ്യമായ പരിശീലനം നല്‍കിയത്. 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് സൗജന്യമായി ഇത് നല്‍കിയത്. റിയാദ്, ജിദ്ദ, മക്ക, മദീന, ദമ്മാം എന്നിവിടങ്ങളിലെല്ലാം സാംസ്ങ്, ഹുവായ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ എന്‍ജിനീയര്‍മാര്‍ നേതൃത്വം നല്‍കുന്ന ക്ളാസുകളും സംഘടിപ്പിച്ചിരുന്നു. ഈ രീതിയില്‍ ഹ്രസ്വ, ദീര്‍ഘ കാല പരിശീലന കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ 25000 ലധികം പേര്‍ ഇതിനകം മൊബൈല്‍ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. സ്വന്തമായി സ്ഥാപനങ്ങള്‍ തുടങ്ങിയവരുമുണ്ട്. രണ്ട് ലക്ഷം റിയാല്‍ വരെയാണ് സ്വന്തം സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് തൊഴില്‍ വകുപ്പ് വായ്പ നല്‍കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചടച്ചാല്‍ മതി. സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ശമ്പളയിനത്തില്‍ ഒരു ജീവനക്കാരന് 2000 റിയാല്‍ വീതം നല്‍കാനും മാനവ വിഭവ ശേഷി ഫണ്ട് തീരുമാനിച്ചിട്ടുണ്ട്. പൂര്‍ണമായി വിദേശികള്‍ കൈയടക്കിയിരുന്ന ഒരു മേഖല സ്വദേശിവത്കരണത്തിലൂടെ തിരിച്ചു പിടിച്ച് സൗദി യുവതി, യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴില്‍ വകുപ്പ് തുടക്കം കുറിച്ച സ്വദേശിവത്കരണത്തിന് അധികൃതര്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്. അഞ്ചിലധികം വകുപ്പുകള്‍ ഈ നടപടിക്ക് പിന്തുണയുമായി തൊഴില്‍ മന്ത്രാലയത്തോടൊപ്പമുണ്ട്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.