റിയാദ്: സൗദിയില്‍ സംഘടന രൂപവത്കരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അനുമതി സ്വദേശികള്‍ക്ക് മാത്രം പരിമിതമാണെന്ന് തൊഴില്‍, സാമൂഹികക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
കുടുംബ കൂട്ടായ്മ സ്വഭാവത്തിലുള്ള ആദ്യ സംഘടനക്ക് അംഗീകാരം നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. അപേക്ഷകന്‍ സ്വദേശിയായിരിക്കുക, 18 വയസ്സ് പൂര്‍ത്തിയായിരിക്കുക, ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന ലാഭം പ്രതീക്ഷിക്കാത്ത കൂട്ടായ്മയായിരിക്കുക എന്നിവ അംഗീകാരം ലഭിക്കുന്നതിനുള്ള നിബന്ധനകളാണ്.
തൊഴില്‍ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കുന്ന അപേക്ഷ 30 ദിവസത്തിനകം പരിഗണിച്ചതായി അപേക്ഷകന് ഓണ്‍ലൈന്‍ വഴി വിവരം ലഭിക്കും.
നിബന്ധനകള്‍ പൂര്‍ത്തീകരിച്ച അപേക്ഷകളില്‍ 60 ദിവസത്തിനകം അംഗീകാരം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. അംഗീകാരം ലഭിച്ചതോ തള്ളപ്പെട്ടതോ ആയ വിവരവും അറിയാന്‍ സംവിധാനമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.