വേങ്ങര മണ്ഡലം കമ്മിറ്റി നിര്‍മിച്ച  ഏഴു ബൈത്തുറഹ്മകള്‍ സമര്‍പ്പിച്ചു 

റിയാദ്: ജീവകാരുണ്യ രംഗത്ത് കെ.എം.സി.സിയുടെ സേവനം ആരെയും അദ്ഭുതപ്പെടുത്തുന്നതാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റിയാദ് വേങ്ങര മണ്ഡലം കമ്മിറ്റി ആറു പഞ്ചായത്തുകളിലായി നിര്‍മിച്ച ഏഴു വീടുകളുടെ (ബൈത്തുറഹ്മ) താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
വേങ്ങരയിലെ ഖലീജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ടി. മുഹമ്മദ് വേങ്ങര അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. ഏറ്റവും കൂടുതല്‍ വീടുകള്‍ ഒരുമിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച മണ്ഡലം കമ്മിറ്റി എന്ന പ്രത്യേകതയും വേങ്ങര മണ്ഡലം കമ്മിറ്റിക്കുണ്ട്. 
പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുഖേന സ്വീകരിച്ച അപേക്ഷകിളില്‍ നിന്ന് ഏറ്റവും അര്‍ഹരായ കുടുംബങ്ങളെയാണ് തെരഞ്ഞെടുത്തത്. അഡ്വ. ഫൈസല്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്  എ.പി ഉണ്ണികൃഷ്ണന്‍, കെ.പി മുഹമ്മദ് കുട്ടി, കുട്ടി മൗലവി, ഷെരീഫ് കുറ്റൂര്‍, പുല്ലാണി സൈദ്, റഫീഖ് പാറക്കല്‍, കെ.കെ മന്‍സൂര്‍ കോയ തങ്ങള്‍, എം.കെ കുഞ്ഞബ്ദുല്ല, ടി.അബ്ദുല്‍ ഹഖ്, മുജീബ് പൂക്കുത്ത്, കടമ്പോട്ട് മൂസ ഹാജി, പി.കെ അസലു, ടി. ഫസലുറഹ്മാന്‍, പി.എ ജവാദ്, സി.പി ഹാരിസ്, പി.കെ റഷീദ്, അബ്ദുറഹ്മാന്‍ പൊന്മള, അഷ്റഫ് കല്‍പകഞ്ചേരി, ഷാഫി ഹാജി, ഇ.വി ഷാനവാസ് എന്നിവര്‍ സംസാരിച്ചു. റിയാസ് ചങ്ങമ്പള്ളി, റഹീം തോട്ടുങ്ങല്‍, വി.കെ അബൂബക്കര്‍, കുഞ്ഞിമുഹമ്മദ് വേങ്ങര, യു.ടി അയ്യൂബ്, ബി.കെ ശാഹുല്‍, സി. ശിഹാബ്, കെ.കെ മുഹ്സിന്‍, ശാഹുല്‍ കുറ്റാളൂര്‍, മൊയ്തു ഹാജി മുക്രി എന്നിവര്‍ നേതൃത്വം നല്‍കി. സല്‍മാന്‍ ഫാരിസ് ഗാനം ആലപിച്ചു. റാഷിദ് കോട്ടുമല സ്വാഗതവും പി.പി ഹസ്സന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.