ദമ്മാം: സിറിയന്‍ ജനതയോടുള്ള സൗദി രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്‍െറ കാലാതിവര്‍ത്തിയായ ആഹ്വാനം ആറുപതിറ്റാണ്ടിന് ശേഷവും സ്മരിക്കപ്പെടുന്നു. രാജ്യത്തിന്‍െറ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് മുന്നേറണമെന്ന ഉപദേശമാണ് ജീവിതത്തിന്‍െറ അവസാനകാലത്ത് സിറിയന്‍ ജനതക്കായി രാജാവ് നല്‍കിയത്. 1953 നവംബറില്‍ അന്തരിച്ച അബ്ദുല്‍ അസീസ് രാജാവ് അതേവര്‍ഷം ഈജിപ്ത് സന്ദര്‍ശിക്കവെയാണ് ചരിത്രപ്രസിദ്ധമായ ആഹ്വാനം നടത്തിയത്. അന്നും രാഷ്ട്രീയ അസ്ഥിരതയായിരുന്നു സിറിയയില്‍. 1946 ല്‍ കൊളോണിയല്‍ ശക്തികളില്‍ നിന്ന് മോചനം നേടിയ ശേഷം കലുഷിതമായ ആഭ്യന്തര സാഹചര്യം നിലനില്‍ക്കുകയായിരുന്നു അവിടെ. ഭരണകൂടങ്ങളുടെ അട്ടിമറിയും പട്ടാള വാഴ്ചയും പട്ടാളത്തിനുള്ളിലെ കലഹങ്ങള്‍ കാരണം ബദല്‍ അട്ടിമറികളുമായി മധ്യപൂര്‍വേഷ്യയിലെ പ്രമുഖ രാഷ്ട്രം വലയുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെയ്റോ സന്ദര്‍ശിക്കുകയായിരുന്ന അബ്ദുല്‍ അസീസ് രാജാവിനെ കാണാന്‍ ഒരുസംഘം സിറിയന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്.
കോളനിവത്കരണത്തിന്‍െറ അന്ത്യത്തിന് ശേഷം ഐക്യപ്പെട്ട് മുന്നേറണമെന്നായിരുന്നു അവര്‍ക്ക് രാജാവ് നല്‍കിയ ആദ്യ ഉപദേശം. ‘സിറിയക്കാര്‍ ഒരുപാട് ചര്‍ച്ച നടത്തുകയും ഒരു തീരുമാനത്തിലും എത്താതിരിക്കുകയും ചെയ്യുന്നതായി കേട്ടു. അറബ് മുന്നേറ്റത്തിന്‍െറ ആധാരശിലകളിലൊന്നാണ് ഡമാസ്കസ്. സാര്‍ഥകമായ നടപടികളും ഐക്യവും ഞാന്‍ ആഹ്വാനം ചെയ്യുന്നത് നിങ്ങളുടെ രാജ്യത്തിന്‍െറ നന്മക്ക് വേണ്ടിയാണ്. സിറിയ ഭരിക്കാനുള്ള ഒരുമോഹവും എനിക്കില്ല. സര്‍വതന്ത്ര സ്വതന്ത്രമായ, പരമാധികാര സിറിയയാണ് ഉണ്ടാകേണ്ടത്. ഐക്യപ്പെട്ടുമുന്നേറൂ. അറബികള്‍ക്ക് പൊതുവെയും സിറയക്കാര്‍ക്ക് പ്രത്യേകമായും നല്‍കാനുള്ള ഉപദേശം അതുമാത്രമാണ്.’ രാജാവിന്‍െറ ഈ പ്രസ്താവന സൗദിയില്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് ‘ദഹ്റാന്‍ ന്യൂസ്’ ദിനപത്രത്തിന്‍െറ ആദ്യപതിപ്പിലായിരുന്നു. 1954 ഡിസംബര്‍ 26ന്. കഴിഞ്ഞദിവസം പ്രമുഖ അറബി പത്രമായ അശര്‍ഖ് അല്‍ ഒൗസത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സൗദി എഴുത്തുകാരന്‍ മിസ്ഹരി അല്‍ തൈദിയാണ് ഈ വിഷയം വീണ്ടും ലോക ശ്രദ്ധയില്‍ കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.