ജിദ്ദ: സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയുടെ പിന്തുണയോടെ യമന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഹൂതി വിമതര്‍ക്ക് കനത്ത തിരിച്ചടി നേരിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യമനിലെ തെക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഹിജ്ജയില്‍ യമനി സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി ഹൂതി വിമതര്‍ കൊല്ലപ്പെടുകയും വന്‍തോതില്‍ ആയുധങ്ങളും മറ്റും നശിപ്പിക്കപ്പെടുകയും ചെയ്തതായാണ് വിവരം. പ്രദേശത്തെ മീഡിയ സെന്‍റര്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഹിജ്ജയില്‍ മാത്രം സഖ്യസേനയുടെ സഹായത്തോടെ യമന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 22 ഹൂതി വിമതര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പുറമെ ഹര്‍ദ് എന്ന സ്ഥലത്ത് നടന്ന ആക്രമണത്തില്‍ 25 ഹൂതി വിമതര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടും.
മറ്റു മേഖലകളിലും സമാനമായ സംഭവങ്ങളില്‍ ഹൂതികള്‍ വധിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്‍െറ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ഹൂതികളുടെ മുഖ്യ താവളമായ താഇസിലും വന്‍ തിരിച്ചടിയാണ് വിമതര്‍ക്ക് നേരിട്ടുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഹൂതികളില്‍ നിന്ന് സഖ്യസേന പിടിച്ചെടുത്ത പ്രദേശങ്ങള്‍ അവര്‍ക്ക് തിരിച്ചുപിടിക്കാനായില്ല.
ഹൂതികള്‍ക്കും അലി സാലിഹ് വിഭാഗത്തിനും വന്‍ തോതില്‍ നാശ നഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.