സാമൂഹിക പ്രവര്‍ത്തകന്‍ റിയാദില്‍ നിര്യാതനായി 

റിയാദ്: തനിമ സാംസ്കാരിക വേദി  അംഗവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന സക്കീര്‍ ഹുസൈന്‍ (47) റിയാദില്‍ നിര്യാതനായി. പാലക്കാട് എടത്തറ അഞ്ചാം മൈലില്‍ അടിയോട്ട് പറമ്പില്‍ പരേതനായ മുഹമ്മദിന്‍െറയും നഫീസയുടെയും മകനാണ്. 
ജോലി കഴിഞ്ഞത്തെിയ ശേഷം റൂമില്‍ വിശ്രമിക്കുന്നതിനിടെ ശ്വാസ തടസ്സം നേരിടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. അബോധാവസ്ഥയിലായ അദ്ദേഹത്തെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പത്ത് വര്‍ഷത്തോളമായി റിയാദിലുള്ള സക്കീര്‍ ഹുസൈന്‍ ഒമ്പതു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയത്. ഈ വര്‍ഷം തനിമ വളണ്ടിയര്‍ വിഭാഗത്തോടൊപ്പം ഹജ്ജ് സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: റഷീദ. മക്കള്‍: നാജിയ, സല്‍മാന്‍, ഫഹീം. സഹോദരങ്ങള്‍: ഹകീം, അഷ്റഫ്, ഹമീദ്, ഫസീല. ഖബറടക്കം റിയാദില്‍ നടക്കും. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു തനിമ പ്രവര്‍ത്തകന്‍ അയ്യൂബ് ഇസ്മായില്‍ വെള്ളാങ്കല്ലൂര്‍ നേതൃത്വം നല്‍കി. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.