ജിദ്ദ: വനിതകളുടെ പാദരക്ഷക്കുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തു.
രണ്ടരലക്ഷം ആംഫിറ്റമിന്‍ ഗുളികളാണ് ജിദ്ദ തുറമുഖത്ത് നിന്ന് പിടികൂടിയത്. പാദരക്ഷകളുടെ 346 പെട്ടികള്‍ ആണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്.
ഈ പെട്ടിക്കുള്ളിലുണ്ടായിരുന്ന എല്ലാ പാദരക്ഷകള്‍ക്കകത്തും ഗുളികള്‍ ഒളിപ്പിച്ചിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ പശ്ചിമ മേഖല കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ കസ്റ്റംസ് ജീവനക്കാരുടെ ജാഗ്രതയെ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.