ജിദ്ദ:‘സമാധാനം മാനവികത‘ കാമ്പയിന്‍െറ ഭാഗമായി തനിമ ജിദ്ദ സൗത്ത് സോണ്‍ വനിതാ വിഭാഗം ‘സൗഹൃദ പ്രവാസം’ മെഗാ ഇവന്‍റ് സംഘടിപ്പിച്ചു. ഷോപ്പിംഗ് കോര്‍ണര്‍, പുസ്തകപ്പുര, തനിമ അടുക്കള തുടങ്ങി വൈവിധ്യമാര്‍ന്ന സ്റ്റളുകളും ആകര്‍ഷകമായ പവലിയനുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു. കാമ്പയിന്‍ പ്രമേയത്തെ ആസ്പദമാക്കി എന്‍െറ കൈയ്യൊപ്പ്, അടിക്കുറിപ്പ് മല്‍സരം, നിമിഷ പ്രസംഗം, പാചക മത്സരം, പെന്‍സില്‍ ഡ്രോയിംഗ്, ഇന്‍സ്റ്റന്‍റ് ഗെയിംസ്, ക്വിസ് പ്രോഗ്രാം തുടങ്ങിയ മത്സരങ്ങളും അരങ്ങേറി. സമൂഹത്തിന്‍െറ വ്യത്യസ്ത തുറകളില്‍ നിന്ന് നൂറുക്കണക്കിന് സ്ത്രീകള്‍ പവിലിയനുകള്‍ സന്ദര്‍ശിച്ചു.
മല്‍സരങ്ങളില്‍ റബീഅ ഷമീം (എന്‍െറ കൈയ്യൊപ്പ് ), നിഅ്മ (അടിക്കുറിപ്പ്), ജസീം സബാഹ്, സഫാ സഫീര്‍, ഫെമിയ സജ്ജാദ് (നിമിഷ പ്രസംഗം), ഷിജി രാജീവ്, ഷിഹാന ഹസ്സന്‍, മേഘാ എലിസബത്ത·് കോശി (പാചക മത്സരം), അനിതാ കോശി, നദിയ ഷമീര്‍, ശ്രീത (പെന്‍സില്‍ ഡ്രോയിംഗ്), സൈഫുന്നീസ, ശരീഫ മുഹമ്മദ് അസ്ലം, മുംതസ് നിസാര്‍ (ഇന്‍സ്റ്റന്‍റ് ഗെയിംസ്), നുസ്റത്ത്, ജുമാന ബഷീര്‍, സജ്ന അബൂബക്കര്‍ (ക്വിസ്) എന്നിവര്‍ വിജയികളായി. ടീന്‍സ് ഗേള്‍സ് വിഭാഗത്തില്‍ ആയിശ റിയ, ആയിന അനം, നിസ്മ ശറഫ് (പെന്‍സില്‍ ഡ്രോയിംഗ്), ഷംലിയ, അനീന ദിലീപ്, നദ സൈനബ് (ഗെയിംസ്) വിജയിച്ചു.
‘സൗഹൃദ ഭാഷണം’ അല്‍ വുറൂദ ്ഇന്‍റര്‍നാഷനല്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബുഷ്റ ഉല്‍ഘാടനം ചെയ്തു. നവസാമൂഹിക മാധ്യമങ്ങളുടെ സ്വധീനത്തിടിപ്പെട്ട് സ്വന്തം ഉത്തരവാദിത്തവും കര്‍ത്തവ്യ ബോധവും മറന്നുപോയ പുതിയ തലമുറയെ നേര്‍വഴിയിലേക്ക് കൈപിടിച്ചുയര്‍ത്താനും മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കുമതീതമായി മനുഷ്യനെ മനസ്സിലാക്കുന്ന ഒരുത്തമ തലമുറയെ വാര്‍ത്തെടുക്കാനും നാം മുന്നിട്ടിറങ്ങണമെന്ന് ബുഷ്റ ടീച്ചര്‍ പറഞ്ഞു. പ്രവാസ മണ്ണിലും ഒരുമയും സമാധാനവും തകരാതെ സൗഹൃദം കാത്തുസൂക്ഷിക്കാന്‍ പ്രതിജഞാബദ്ധരാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഷിജി രാജീവ്, ശ്രീജ ദിലീപ്, സലീന റഹ്മാന്‍, മെഹര്‍ ഫാത്തിമ എന്നിവര്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.