????????? ???????? ???????? ????????????? ??????????? ???. ????????? ?????? ???????? ???????????

അന്താരാഷ്ട്ര വേദികളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റ ബ്ളോക്കായി നില്‍ക്കാന്‍ ധാരണ

റിയാദ്: തൊഴില്‍, സാമൂഹിക വികസന മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വേദികളില്‍ പ്രത്യേക ബ്ളോക്കായി നില്‍ക്കാന്‍ ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ സമ്മേളനത്തില്‍ ധാരണ. റിയാദില്‍ ബുധനാഴ്ച സമാപിച്ച സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച ധാരണ ഉരുത്തിരിഞ്ഞത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ട നിരവധി അജണ്ടകളില്‍ യോജിച്ച നീക്കമുണ്ടാവണമെന്ന തീരുമാനവുമായാണ് മന്ത്രിമാര്‍ പിരിഞ്ഞത്. ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍, സാമൂഹികാന്തരീക്ഷം ഒരു പോലെയായതിനാല്‍ പ്രശ്നങ്ങളും വെല്ലുവിളികളും ഒന്നിച്ച് നേരിടുന്നതിന്‍െറ ഭാഗമായാണ് പ്രത്യേക ബ്ളോക്കായി നിലകൊള്ളണമെന്ന നിര്‍ദേശമുയര്‍ന്നത്. വീട്ടു വേലക്കാരുടെ തൊഴില്‍ പ്രശ്നങ്ങള്‍ എല്ലാവരും അഭിമുഖീകരിക്കുന്നുണ്ടെന്നും ഇതിന് യോജിച്ച പരിഹാര ശ്രമങ്ങളുണ്ടാവണമെന്നും പ്രത്യേക സമിതി രൂപവത്കരിക്കണമെന്നും നിര്‍ദേശമുയര്‍ന്നു.

ആറു ഗള്‍ഫ് രാജ്യങ്ങള്‍ക്കും ബാധകമായ യോജിച്ച നിയമ നിര്‍മാണത്തിനുള്ള സാധ്യതകള്‍ തേടാനും തീരുമാനിച്ചു. പരസ്പരമുള്ള ആശയ വിനിമയത്തിലൂടെയും സഹകരണത്തിലൂടെയും വെല്ലുവളികള്‍ ലഘൂകരിക്കാനാവും. തൊഴില്‍ മേഖലയിലെ അനുഭവ സമ്പത്ത് കൈമാറുന്നത് മറ്റു രാജ്യങ്ങളിലുള്ള തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും മുല്‍കൂട്ടാകും. പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന രീതിയും മറ്റും പരസ്പരം കൈമാറണമെന്നും ഇത് മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് ഗുണകരമാകുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സ്വദേശിവത്കരണം ശക്തമായി നടപ്പാക്കണമെന്ന വിഷയത്തില്‍ എല്ലാ മന്ത്രിമാരും യോജിച്ചു. നിലവില്‍ വിദേശികള്‍ ജോലി ചെയ്യുന്ന തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടത്തൊനും വിശദമായ പഠനം നടത്തണം. ഇതിനായി പ്രത്യേക സമിതി രൂപവത്കരിക്കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സമ്മേളന തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ആത്മാര്‍ഥ ശ്രമങ്ങളുണ്ടാവുമെന്ന് മന്ത്രിമാര്‍ ഏക സ്വരത്തില്‍ പറഞ്ഞു. സൗദി തൊഴില്‍ മന്ത്രി ഡോ. മുഫര്‍റജ് ഹഖബാനി നേതൃത്വം നല്‍കി. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് അബ്ദുല്ല അല്‍ബക്റി (ഒമാന്‍), ഹിന്ദ് അസ്വബീഹ് (കുവൈത്ത്), സ്വഖര്‍ ഇബാശ് (യു.എ.ഇ) തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.