ജിദ്ദ: ഉയരത്തിലുള്ള മലക്ക് മുകളിലെ മതില്‍ക്കെട്ടിന്മേല്‍ പിഞ്ചു കുഞ്ഞിനെ കിടത്തി ചിത്രം എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരെ കണ്ടത്തൊന്‍ സാമൂഹിക മന്ത്രാലയം ശ്രമം തുടങ്ങി. കുട്ടിയെ കിടത്തിയ മതില്‍ കെട്ടിന് ചേര്‍ന്ന് ഒരുപാട് താഴ്ചയില്‍ വാഹനങ്ങള്‍ പോകുന്നത് ചിത്രത്തില്‍ കാണാം. സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശമുയര്‍ന്നതോടെയാണ് അധികൃതര്‍ ചിത്രത്തിന്‍െറ ഉറവിടം അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 1919 എന്ന നമ്പറില്‍ അറിയിക്കണമെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയ വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ ട്വിറ്ററില്‍ കുറിച്ചു. കുറ്റക്കാരെ കണ്ടത്തെിയാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.