റിയാദ്: ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ സമ്മേളനത്തിന് റിയാദില്‍ തുടക്കമായി. സമ്മേളനത്തിന്‍െറ തുടക്കമെന്ന നിലയില്‍ എല്ലാ രാജ്യങ്ങളിലെയും സഹമന്ത്രിമാരുടെ യോഗം ചേര്‍ന്നു. ബുധനാഴ്ച വരെ നടക്കുന്ന പരിപാടിയില്‍ ചര്‍ച്ച ചെയ്യേണ്ട പ്രധാന അജണ്ടകള്‍ തീരുമാനിക്കുന്നതിന്‍െറ ഭാഗമായാണ് സഹമന്ത്രിമാരുടെ യോഗം നടന്നത്. തൊഴില്‍ മന്ത്രിമാരുടെ ചര്‍ച്ചകള്‍ക്ക് ഇന്നു മുതല്‍ തുടക്കമാവും.
ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ തൊഴില്‍ പ്രശ്നങ്ങളും സ്വദേശിവത്കരണ നയങ്ങളും ചര്‍ച്ചയാകും. തൊഴില്‍ മന്ത്രിമാരുടെ ചര്‍ച്ചക്കു ശേഷം അതത് രാജ്യങ്ങളിലെ ഡെപ്യൂട്ടി മന്ത്രിമാരുടെ സമ്മേളനവും നടക്കും. സൗദി തൊഴില്‍ മന്ത്രി ഡോ. മുഫര്‍റജ് ഹഖബാനി അധ്യക്ഷത വഹിക്കും. സാമൂഹിക, തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളും വെല്ലുവിളികളും എങ്ങനെ മറികടക്കാമെന്ന ചര്‍ച്ചയാണ് യോഗത്തിന്‍െറ മുഖ്യ അജണ്ട. വിദേശികളുടെയും സ്വദേശികളുടെയും തൊഴില്‍ പ്രശ്നങ്ങളും പരിഹാരങ്ങളും ചര്‍ച്ചയാകും. മനുഷ്യക്കടത്ത്, വ്യാജ വിസ, തൊഴില്‍ നിയമ ലംഘനങ്ങള്‍, സ്വദേശിവത്കരണം ഏര്‍പ്പെടുത്താവുന്ന മേഖലകള്‍ തുടങ്ങിയവയും സമ്മേളന അജണ്ടകളാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ യമന്‍ തൊഴില്‍ മന്ത്രിയും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സൗദി തൊഴില്‍ മന്ത്രി ഡോ. മുഫര്‍റജ് ഹഖബാനിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.