മാസങ്ങളായി ശമ്പളമില്ല : കരാര്‍ സ്ഥാപനത്തില്‍ സംഘര്‍ഷം; ആകാശത്തേക്ക് വെടി  

ദമ്മാം: മാസങ്ങളായി ശമ്പളം മുടങ്ങിയ ദമ്മാമിലെ പ്രമുഖ കരാര്‍ സ്ഥാപനത്തില്‍ സംഘര്‍ഷം. കമ്പനിയുടെ പ്രധാന കവാടം അടച്ച് പ്രതിഷേധിച്ച ജീവനക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. കഴിഞ്ഞദിവസമാണ് സംഭവം. ഒമ്പതു മാസത്തിലേറെയായി കമ്പനിയില്‍ ശമ്പളം കുടിശ്ശികയാണ്. പലതവണ തൊഴിലാളികള്‍ പ്രതിഷേധിച്ചപ്പോഴും വാഗ്ദാനങ്ങള്‍ നല്‍കി കമ്പനി അധികൃതര്‍ ഒഴിയുകയായിരുന്നുവത്രെ. 
എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടതോടെയാണ് പ്രത്യക്ഷസമരവുമായി രംഗത്തത്തെിയതെന്ന് തൊഴിലാളികള്‍ പറയുന്നു. പ്രതിഷേധ സമരം കനത്തതോടെ തൊഴിലാളികള്‍ കമ്പനിയുടെ പ്രധാനകവാടം ഉപരോധിച്ചു. കവാടം അടച്ച് തടിച്ചുകൂടിയ തൊഴിലാളികളെ നേരിടാന്‍ പൊലീസുമത്തെി. ഇതിനിടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് പലതവണ വെടിയുതിര്‍ക്കുകയും ചെയ്തു. 
രണ്ടാഴ്ചക്കുള്ളില്‍ ശമ്പളം നല്‍കാമെന്ന മാനേജ്മെന്‍റിന്‍െറ ഉറപ്പിലാണ് ഒടുവില്‍ സമരം അവസാനിപ്പിച്ചത്. ശമ്പളമില്ലാതെ മാസങ്ങളായി വലയുന്ന തൊഴിലാളികള്‍ കഴിഞ്ഞ അഞ്ചുമാസമായി ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണ്. മലയാളി സാമൂഹിക സംഘടനകളാണ് ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. നാലുമാസം മുമ്പ് മുഴുവന്‍ കുടിശ്ശികയും തീര്‍ക്കാം എന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടന്നില്ല. പിന്നീട് തൊഴിലാളികള്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. പല തവണ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ എംബസി അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല എന്നാണ് ഇന്ത്യന്‍ തൊഴിലാളികള്‍ ആരോപിക്കുന്നത്. 550 തൊഴിലാളികളാണ് കമ്പനിയില്‍ ഉള്ളത്. അതില്‍ ഇരുനൂറോളം ഇന്ത്യക്കാരാണ്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.