നജ്റാന്‍: ഹൂതി വിമതരുമായി ബന്ധമുള്ളവരെന്ന് കരുതുന്ന 12 പേരെ നജ്റാനില്‍ പിടികൂടി. നഗരത്തില്‍ പൊതുസുരക്ഷ വകുപ്പിന് കീഴിലെ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇതില്‍ ഒമ്പത് യമനികള്‍ മതിയായ രേഖകളില്ലാത്തവരാണ്.
മറ്റ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 200 ഓളം പേര്‍ പിടിയിലായിട്ടുണ്ട്. മേഖല പൊലീസ് മേധാവി കേണല്‍ സ്വലാഹ് ബിന്‍ അലിയുടെ മേല്‍നോട്ടത്തില്‍ നജ്റാന്‍ പട്ടണത്തിന്‍െറ വിവിധ ഭാഗങ്ങളിലാണ് പരിശോധന നടന്നത്.
പിടിയിലായവരില്‍ 172 പേര്‍ തൊഴില്‍ താമസ നിയമലംഘകരാണ്. മദ്യം, ചൂതാട്ടം എന്നിവയുമായി ബന്ധപ്പെട്ട് 14 കേസുകളും പിടികൂടിയിട്ടുണ്ട്. യമനില്‍ ആഭ്യന്തര യുദ്ധത്തിന് നേതൃത്വം നല്‍കുന്ന ഹൂതി വിമതരെ സഹായിച്ചതിന് രണ്ടു യമന്‍ സഹോദരന്മാര്‍ക്കെതിരായ വിചാരണ കഴിഞ്ഞ ദിവസം റിയാദ് ക്രിമിനല്‍ കോടതിയില്‍ തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.