റിയാദ്: സൗദിയിലെ മുതല്‍ മുടക്കുകാര്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നതില്‍ ശൂറ കൗണ്‍സിലിന് ആശങ്ക. സ്വദേശികളുടേതായി രാജ്യത്തിന് പുറത്തുള്ള 2.65 ട്രില്യന്‍ റിയാല്‍ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള നീക്കം നടത്തണമെന്ന് ശൂറ കൗണ്‍സില്‍ അംഗം ഡോ. അബ്ദുല്ല അല്‍ഹര്‍ബി അഭിപ്രായപ്പെട്ടു. വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ വിവിധ മാര്‍ഗങ്ങളിലൂടെ സൗദി അറേബ്യ ശ്രമം നടത്തുമ്പോഴും സ്വദേശികളായ സംരംഭകരുടെ സമ്പത്ത് എന്തുകൊണ്ട് പുറത്തേക്ക് ഒഴുകുന്നു എന്ന ചോദ്യമാണ് ശൂറ കൗണ്‍സില്‍ ഉന്നയിക്കുന്നത്.
സ്വദേശികള്‍ വിദേശത്ത് മുടക്കിയ സംഖ്യ രാജ്യത്തിനകത്തുള്ള സംരംഭങ്ങളില്‍ മുടക്കിയാലുണ്ടാവുന്ന സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും കണക്കിലെടുത്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഡോ. അബ്ദുല്ല അല്‍ഹര്‍ബി അഭിപ്രായപ്പെട്ടു. സൗദി പൗരന്മാര്‍ക്ക് വിദേശത്തുള്ള മുതല്‍മുടക്ക് സംഖ്യ നിസ്സാരമല്ല. 2.65 ട്രില്യന്‍ റിയാല്‍ രാഷ്ട്രത്തിനകത്ത് മുതല്‍മുടക്കിയാലുണ്ടാവുന്ന നേട്ടം നാം കാണാതിരുന്നുകൂട. ഇത്തരം സംരംഭകര്‍ പുറത്തുപോകുന്നതിന്‍െറ കാരണവും അവരെ തിരിച്ചുവിളിക്കാനുള്ള പരിഹാരവും ശൂറയുടെ പഠനത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഡോ. അല്‍ഹര്‍ബി അഭിപ്രായപ്പെട്ടു. വിഷന്‍ 2030ന്‍െറയും സ്വദേശിവത്കരണത്തിന് നല്‍കുന്ന പ്രോത്സാഹനത്തിന്‍െറയും പശ്ചാത്തലത്തില്‍ സ്വദേശിക മുതല്‍ മുടക്കുകാരെ ആകര്‍ഷിക്കാന്‍ രാജ്യത്തിന് സാധിക്കണം. സ്വദേശികള്‍ക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കാനും ഇത്തരം നിക്ഷേപ സംരംഭങ്ങള്‍ കാരണമാവുമെന്നും ശൂറ അംഗം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.