വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി;  ശിപാര്‍ശ ശൂറ കൗണ്‍സില്‍ തള്ളി

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ശിപാര്‍ശ ശൂറ കൗണ്‍സില്‍ തള്ളി. വാഹനമോടിക്കുന്നതിനുള്ള സാഹചര്യം പാകപ്പെട്ടിട്ടുണ്ടോ എന്ന് വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധകളടങ്ങിയ സമിതിയെ ഉത്തരവാദിത്തമേല്‍പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശിപാര്‍ശയാണ് തള്ളിയത്. ശിപാര്‍ശ അംഗീകരിക്കണമെന്ന ആവശ്യത്തിന് 65 അംഗങ്ങളുടെ വോട്ട് ലഭിച്ചെങ്കിലും പകുതിയലധികം അംഗങ്ങളുടെ വോട്ടു കിട്ടിയാലേ അംഗീകാരം ലഭിക്കുകയുള്ളു. 76 അംഗങ്ങളുടെ പിന്തുണയായിരുന്നു ഇതിനായി വേണ്ടിയിരുന്നത്. ഇത് ലഭിക്കാത്ത സാഹചര്യത്തിലാണ് അഭിപ്രായം തള്ളിയത്. 
സിവില്‍ സര്‍വീസ്, ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങളടങ്ങിയ സമിതി വിഷയം പഠിക്കണമെന്നായിരുന്നു ശിപാര്‍ശ. വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുന്ന നിയമത്തിന് പ്രാബല്യം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ശൂറ കൗണ്‍സിലിലെ വനിത അംഗം ഡോ. ലതീഫ അശ്ശഅ്ലാന്‍ അഭിപ്രായപ്പെട്ടിരുന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.