റിയാദ്: അറബി കലണ്ടര്‍ അനസുരിച്ചുള്ള പുതുവര്‍ഷത്തില്‍ തൊഴില്‍ മന്ത്രാലയം നടത്തിയത് പതിനയ്യായിരത്തിലധികം പരിശോധനകള്‍. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനകളില്‍ 5735 നിയമലംഘനങ്ങള്‍ കണ്ടത്തെിയതായി തൊഴില്‍ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. മൊത്തം 15,694 സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥരത്തെിയത്. മക്കയിലാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടത്തെിയിരിക്കുന്നത്.
2481 സ്ഥാപനങ്ങളിലാണ് ഇവിടെ വിവിധ തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടത്തെിയത്. 615 നിയമ ലംഘനങ്ങളുമായി റിയാദ് പ്രവിശ്യയാണ് രണ്ടാം സ്ഥാനത്ത്. മദീന 591, കിഴക്കന്‍ പ്രവിശ്യ 590, അസീര്‍ 345 എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെ കണക്കുകള്‍.
ആരോഗ്യ മേഖലയില്‍ മാത്രം 489 നിയമ ലംഘനങ്ങള്‍ അധികൃതര്‍ കണ്ടത്തെി. വനിതകള്‍ക്ക് സംവരണം ചെയ്ത ജോലികളില്‍ അവരെ നിയമിക്കാത്ത 369 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൗദി യുവതി, യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിന്‍െറ ഭാഗമായി സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിനാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത്.
തൊഴില്‍ മേഖല ശുദ്ധീകരിച്ച് സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുക എന്നതാണ് തൊഴില്‍ വകുപ്പിന്‍െറ പ്രഖ്യാപിത ലക്ഷ്യം.
തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട ഏതു പരാതികളും 19911 എന്ന നമ്പറില്‍ വിളിച്ചറിയിക്കാം. ഹിന്ദി, ഉര്‍ദു, മലയാളം, ബംഗാളി തുടങ്ങി ഒമ്പതു ഭാഷകളില്‍ തൊഴില്‍ വകുപ്പിന്‍െറ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി രജിസറ്റര്‍ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.