വൈദ്യുതി ഉപകരണങ്ങള്‍ ഇനി കടല്‍ മാര്‍ഗം എത്തിക്കും

റിയാദ്: വൈദ്യുതി ഉല്‍പാദന കേന്ദ്രങ്ങള്‍ക്കാവശ്യമായ യന്ത്രസാമഗ്രികള്‍ കടല്‍ മാര്‍ഗം എത്തിക്കുന്നതിന് സൗദി ഇലക്ട്രിസിറ്റി കമ്പനി (എസ്.ഇ.സി) ദേശീയ സമുദ്ര ജല ഗതാഗത കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. വൈദ്യുതി വകുപ്പിനാവശ്യമായ ട്രാന്‍സ്ഫോര്‍മറുകള്‍, ജനറേറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ എത്തിക്കുന്നതിന് ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് ധാരണ.
രണ്ട് ദേശീയ കമ്പനികള്‍ തമ്മിലുള്ള സഹകരണം ഉറപ്പു വരുത്തുന്നതിന്‍െറയും ചെലവു കുറക്കുന്നതിന്‍െറയും ഭാഗമായാണ് നടപടി. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ ഫാക്ടറികളില്‍ നിന്നുള്ള ചരക്കുകള്‍ കടല്‍ വഴി കൊണ്ടുവരുന്നതിനും അത് നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന് എസ്.ഇ.സി സി.ഇ.ഒ സിയാദ് അല്‍ശിഹ അറിയിച്ചു. 2015ല്‍ ഇരു കമ്പനികളും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്‍െറ ഭാഗമാണ് പുതിയ കരാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരക്കു കടത്ത് തദ്ദേശീയമായി കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. വിഷന്‍ 2030ന്‍െറ ഭാഗമായാണ് ദേശീയ കമ്പനികളെ ശക്തിപ്പെടുത്തുന്നത്.
 വിശ്വസനീയമായ സേവനം ഇതിലൂടെ ഉറപ്പുവരുത്താനാവുമെന്നും നിര്‍ദിഷ്ട സമയത്തു തന്നെ ചരക്കുകള്‍ അതത് കേന്ദ്രങ്ങളില്‍ എത്തിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ കമ്പനികളെയായിരുന്നു നിലവില്‍ ഇക്കാര്യത്തിനായി ഉപയോഗിച്ചിരുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.