മലയാളി വിദ്യാര്‍ഥി നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു

റിയാദ്: നാട്ടില്‍ നിന്നത്തെിയ അന്ന് തന്നെ മലയാളി വിദ്യാര്‍ഥി റിയാദിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി ജാസിം അബ്ദുറസാഖാണ് (21) മരിച്ചത്. മഞ്ചേരിയിലെ സ്വകാര്യ കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
സംഭവമുണ്ടായ ശനിയാഴ്ച രാവിലെയാണ് ജാസിം റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തത്തെിയത്. ഉച്ചകഴിഞ്ഞ് അമ്മാവന്‍െറ മക്കളോടൊപ്പം പോയ ജാസിം വൈകീട്ട് 3.30ഓടെയാണ് നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചത്. റിയാദ് മലസിലെ ഒരു സ്വകാര്യ ഹാര്‍ഡ്വേര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ് പിതാവ് അബ്ദുറസാഖ്. ഉമ്മ ഫാത്വിമ ഒരാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് റിയാദിലത്തെിയത്. ഒപ്പം പുറപ്പെട്ട ജാസിം യാത്രാമധ്യേ ദുബൈയില്‍ ഇറങ്ങി ബന്ധുക്കളോടൊപ്പം ഏതാനും ദിവസം ചെലവഴിച്ച ശേഷം റിയാദിലത്തെുകയായിരുന്നു. റിയാദിലെ അല്‍ഖൊസാമ ഡിസ്ട്രിക്റ്റില്‍ കിങ് സഊദ് യൂനിവേഴ്സിറ്റിക്ക് സമീപമാണ് താമസം. ഇതിനടുത്തുള്ള ഒരു നീന്തല്‍ക്കുളത്തിലാണ് സംഭവം. അല്‍ ഹംറ കോമ്പൗണ്ടില്‍ താമസിക്കുന്ന അമ്മാവന്‍ അബ്ദുസ്സലാമിന്‍റെ വീട്ടില്‍ കുടുംബ സമേതം പോയതായിരുന്നു. അമ്മാവന്‍െറ മക്കള്‍ക്കൊപ്പമാണ് സ്വിമ്മിങ് പൂളില്‍ കുളിക്കാന്‍ പോയത്.
മൃതദേഹം കിങ് ഖാലിദ് യൂനിവേഴ്സിറ്റി കാമ്പസിലെ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ ദറഇയ പൊലീസ് കേസെടുത്തു. ജാസിമിന് രണ്ട് സഹോദരിമാരാണുള്ളത്. ഭര്‍ത്താക്കന്മാരോടൊപ്പം അവര്‍ നാട്ടിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.