റിയാദ്: മാര്‍ച്ച് 22 മുതല്‍ റിയാദില്‍ നിന്ന് കാണാതായ മലപ്പുറം തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശി പുല്ലൂര്‍ അബ്ദുറഹ്മാന്‍െറ മകന്‍ നജ്മുദ്ദീനെ (32) മദീനയില്‍ കണ്ടത്തെി. വെള്ളിയാഴ്ച രാവിലെ നാട്ടിലെ വീട്ടിലേക്ക് വിളിച്ച് താന്‍ മദീനയിലുണ്ടെന്ന് നജ്മുദ്ദീന്‍ തന്നെ അറിയിക്കുകയായിരുന്നു. ഒന്നര മാസത്തിന് ശേഷം വന്ന മകന്‍െറ ഫോണ്‍ വിളിയില്‍ ആശ്വസിച്ച മാതാവ് റിയാദിലുള്ള ബന്ധു ഹംസ ചെറുമുക്കിനെ വിളിച്ച് വിവരം പറയുകയായിരുന്നു. അവര്‍ നല്‍കിയ നജ്മുദ്ദീന്‍െറ നമ്പറില്‍ ഹംസ വിളിച്ചപ്പോള്‍ മദീനയിലുണ്ടെന്നും റിയാദിലേക്ക് തിരിച്ചുവരാന്‍ സന്നദ്ധമാണെന്നും സമ്മതിച്ചു.
അന്വേഷണവുമായി രംഗത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹികപ്രവര്‍ത്തകരും അടങ്ങുന്ന സംഘത്തിലെ അംഗം മുജീബ് കായംകുളം ഈ സമയം മദീനയിലുണ്ടായിരുന്നു. ഹംസ അറിയിച്ചതിനെ തുടര്‍ന്ന് മുജീബാണ് യുവാവിനെ തെരഞ്ഞ് പിടിച്ചത്.
തിരോധാനത്തിന് പിന്നിലെ കാരണങ്ങളൊന്നും ഇയാള്‍ പറഞ്ഞിട്ടില്ല. റിയാദ് ശിഫ സനാഇയയില്‍ അമീറ മസ്ജിദിന് പിറകിലുള്ള സ്വദേശി വീട്ടില്‍ ഡ്രൈവറായിരുന്നു നജ്മുദ്ദീന്‍. ശിഫ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ബന്ധുക്കളും സുഹൃത്തുക്കളും അന്ന് മുതല്‍ അന്വേഷണത്തിലാണ്.
നാട്ടില്‍ ഭാര്യയും ഒരു കുട്ടിയും മാതാപിതാക്കളുമടങ്ങുന്ന കുടുംബം കണ്ണീരും പ്രാര്‍ഥനയുമായി കഴിയുകയായിരുന്നു. തിരോധാന വാര്‍ത്ത ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലത്തെിയത്. ശമ്പളം സ്പോണ്‍സര്‍ കൃത്യമായി നല്‍കിയിരുന്നു.
കാണാതാകുന്നതിന് മുമ്പുള്ള മാസത്തെ ശമ്പളം കൂടി വീട്ടിലേക്ക് അയച്ചിരുന്നു. നാട്ടില്‍ പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സാധനങ്ങളെല്ലാമെടുത്ത് പോവുകയാണുണ്ടായതെന്ന് റിയാദിലുള്ള ബന്ധുക്കളോട് തൊഴിലുടമ പറയുകയും ചെയ്തിരുന്നു.
സാമൂഹിക പ്രവര്‍ത്തകരായ മുഹമ്മദലി ആലുവ, നൗഷാദ് ആലുവ, ഉവൈസ് പരപ്പനങ്ങാടി എന്നിവരും അന്വേഷണത്തിന് രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.