ഗുണനിലവാരമില്ല; 37,408 ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ തിരിച്ചയച്ചു 

റിയാദ്: മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവിധ രാജ്യങ്ങളില്‍ നിന്ന് സൗദി തുറമുഖങ്ങളിലത്തെിയ 37,408 ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ചതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. മാര്‍ച്ചിലെ മാത്രം കണക്കാണിത്. 2.5 ലക്ഷം ടണ്‍ അരിയാണ് ഇക്കാലയളവില്‍ തുറമുഖങ്ങളില്‍ നിന്ന് തിരിച്ചയച്ചത്. രാജ്യത്ത് വിതരണം ചെയ്യുന്നതിനാവശ്യമായ ഗുണനിലവാരം പാലിച്ചിട്ടില്ളെന്ന് പരിശോധനകളില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. അരിക്ക് പുറമെ പച്ചക്കറി, പഴം, പാല്‍, ഇറച്ചി എന്നിവയും ഗുണനിലവാരമില്ളെന്ന് കണ്ടത്തെിയതിന്‍െറ പേരില്‍ ഇറക്കുമതി അനുമതി നല്‍കാതെ തിരിച്ചയച്ചവയുടെ പട്ടികയിലുണ്ട്. 71,638 കിലോ ഇറച്ചി, 48,332 കിലോ പഴം, പച്ചക്കറി, 18,964 ലിറ്റര്‍ പാലുല്‍പന്നങ്ങള്‍, 10,140 ലിറ്റര്‍ പാനീയങ്ങള്‍, 4225 കിലോ ചായപ്പൊടി, 2725 കിലോ പൊടികള്‍ എന്നിവയാണ് തിരിച്ചയച്ചത്. ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ കൊണ്ടുവരുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ രീതിയിലുള്ള നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും അധികൃതര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.