കെ.വി.എ ഗഫൂര്‍ നിര്യാതനായി

ജിദ്ദ: സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി സെക്രട്ടറി കെ.വി.എ ഗഫൂര്‍ (50) ഹൃദയാഘാതം മൂലം നിര്യാതനായി. ആദ്യകാല മുസ്ലിംലീഗ് നേതാവും മലബാര്‍ ഡിസ്ട്രിക്ട്് ബോര്‍ഡ് മെമ്പറുമായിരുന്ന കൊലത്തിക്കല്‍ മുഹമ്മദ്കുട്ടി ഹാജിയുടെ മകനാണ്. മലപ്പുറം ചീക്കോട് വെട്ടുപാറ സ്വദേശിയാണ്. 
തിങ്കളാഴ്ച രാത്രി വാഹനമോടിച്ചു വരുന്നതിനിടെ നെഞ്ചുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് അല്‍അബീര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.  വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടു മണിയോടെയാണ് മരണം. 
മുപ്പത് വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസിയായ ഗഫൂര്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി, മലപ്പുറം ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹോണ്ട കമ്പനി ജീവനക്കാരനാണ്. വിവിധ സാമൂഹ്യ കൂട്ടായ്മകളുടെ സ്ഥാപകനും നേതാവുമായിരുന്നു. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര സാന്നിധ്യമാണ്. ഭാര്യ ആമിനക്കുട്ടി. ഹോണ്ട കമ്പനി ജീവനക്കാരനായ അഫീഫ്, ഫസീല, മുഫീദ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഷമീര്‍, അനീസ്. സഹോദരങ്ങള്‍: അബ്്ദുല്ലക്കുട്ടി, മുഹമ്മദ് കുഞ്ഞ്, അബ്്ദുല്‍ ജബ്ബാര്‍, സൈനബ, മഹ്മൂദ് സബാഹി, അസീസ്, അബ്്ദുല്‍സലാം. ഭാര്യയും മക്കളും ജിദ്ദയിലുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.