ഖമീസ് മുശൈത്: പുരോഹിതന്‍ മന്ത്രിച്ച് എഴുതിയ കടലാസുമായി മലയാളി വീട്ടമ്മ സൗദി മതകാര്യ വകുപ്പിന്‍െറ പിടിയിലായി. പാലക്കാട് സ്വദേശി ലൈലയുടെ (36) ബാഗില്‍ നിന്നാണ് മന്ത്രവാദരേഖ പിടികൂടിയത്. സ്പോണ്‍സറുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ നടപടി.സൗദി നിയമമനുസരിച്ച് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ വെച്ച് അസുഖം വന്നപ്പോള്‍ ഉമ്മ പുരോഹിതനോട് എഴുതി വാങ്ങിയ കുറിപ്പാണെന്നും അത് ബാഗിലുള്ള വിവരം അറിയാതെയാണ് സൗദിക്ക് വന്നതെന്നുമാണ് ലൈലയുടെ വിശദീകരണം.
സ്പോണ്‍സര്‍ ശമ്പളവും ഭക്ഷണവും നല്‍കുന്നില്ല എന്ന പരാതിയുമായി ലൈല പോലിസില്‍ അഭയം തേടിയതിനെ തുടര്‍ന്ന് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിക്കാന്‍ അവസരം വന്നപ്പോഴാണ് ഇവര്‍ മന്ത്രവാദരേഖയുടെ പേരില്‍ പിടിയിലായത്. ബാഗ് പരിശോധിച്ച സ്പോണ്‍സറാണ് രേഖ കണ്ടെടുത്തത്. ഇതിന്‍െറ നിജസ്ഥിതി അറിഞ്ഞ ശേഷമേ നാട്ടില്‍ പോകാന്‍ അനുവദിക്കാവൂ എന്ന് സ്പോണ്‍സര്‍ കടുത്ത നിലപാടെടുത്തു. ലൈലയുടെ പ്രശ്നത്തില്‍ നേരത്തെ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹീം പട്ടാമ്പി മതകാര്യവകുപ്പ് ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയതിനാല്‍ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചു. അതോടെ സ്പോണ്‍സര്‍ പാസ്പോര്‍ട്ട് കൈമാറി. ഉദാരമതികളുടെ സഹായത്താല്‍ വിമാന ടിക്കറ്റെടുത്ത് ലൈല തിങ്കളാഴ്ച എയര്‍ അറേബ്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ വര്‍ഷം കാഞ്ഞിരപ്പള്ളി സ്വദേശിനി റജീനയുടെ ബാഗില്‍ നിന്ന് ഇത് പോലെ രേഖകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അവരിപ്പോഴും ജയിലില്‍ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.