ആവേശത്തിരയിളക്കി സിഫ് ഫുട്ബാള്‍  അവസാനഘട്ടത്തിലേക്ക്

ജിദ്ദ: നാലുമാസത്തോളം ജിദ്ദയുടെ കായികോല്ലാസത്തെ ത്രസിപ്പിച്ച 18ാമത്  ‘സിഫ് - റബീയ ടീ’ ഫുട്ബാള്‍ ടൂര്‍ണമെന്‍റ് അവസാന ഘട്ടത്തിലേക്ക്. നാട്ടിലെ, പ്രത്യേകിച്ച് മലബാറിലെ ഫുട്്ബാള്‍ ടൂര്‍ണമെന്‍റിലെ കാണികളുടെ ആവേശത്തേക്കാളും വീറും വാശിയിലുമാണ് ജിദ്ദ ഖാലിദ്ബിനു വലീദ് ഹിലാല്‍ ശാം ഗ്രൗണ്ടില്‍ കാണികളത്തെുന്നത്. കാല്‍പന്തുകളിയെ സ്നേഹിക്കുന്നവര്‍ക്ക് പ്രാവസത്തിലും നാട്ടിലെ ആവേശം അനുഭവിക്കാന്‍ കഴിയുന്നത് ഏറെ ആശ്വാസവുമാണ്. ജിദ്ദയുടെ പരിസര പ്രദേശത്തുനിന്നുപോലും കാണികള്‍ കൂട്ടം കൂട്ടമായി എത്തിയിരുന്നു. 
എ, ബി, സി, ഡി ഡിവിഷനുകളിലായി 32 ടീമുകളാണ് ഇത്തവണ കളത്തിലത്തെിയത്.  ഓരോ ഡിവിഷനിലും എട്ട് ടീമുകളായിരുന്നു അണി നിരന്നത്. ഡി ഡിവിഷനില്‍ ജിദ്ദയിലെ പ്രമുഖ സ്കൂളുകളെയാണ് ചേര്‍ത്തിരുന്നത്. എ, ബി, സി ഡിവിഷനുകളില്‍ കഴിഞ്ഞ വര്‍ഷം വരെ ജിദ്ദയിലെ ടീമുകളെ മാത്രമായിരുന്നു എടുത്തതെങ്കിലും ഇത്തവണ ജിദ്ദക്ക് പുറത്തുള്ള മക്കയിലെയും യാമ്പുവിലെയും ടീമുകളെ ഉള്‍പ്പെടുത്തി. കേരളത്തില്‍ നിന്ന് സ്്റ്റേറ്റ് താരങ്ങളും, സന്തോഷ് ട്രാഫി താരങ്ങളും കേരള ബ്ളാസ്്റ്റേഴ്സ് താരങ്ങളും പ്രമുഖ ടീമിലെ മലയാളി താരങ്ങളും  ഇത്തവണ സിഫില്‍ കളിക്കാന്‍ ജിദ്ദയിലത്തെി. 
കേരള ബ്ളാസ്്റ്റേഴ്സ് താരം മുഹമ്മദ് റാഫി, സ്്റ്റേറ്റ് താരങ്ങാള ആഷിഖ് ഉസ്്മാന്‍, വി.പി സുഹൈര്‍, മാര്‍ട്ടിന്‍ ജോണ്‍, ഡിജൊ ജോസഫ്, ജൂനിയര്‍ താരങ്ങളായ അസ്്ഹറുദ്ദീന്‍, റസാഖ് യൂസുഫ് തുടങ്ങിയ പ്രമുഖരാണ് കളിക്കളത്തിലത്തെിയിരുന്നത്. കളിക്കാരുടെ കൂടെ സെല്‍ഫി എടുക്കാനും ഗ്രൂപ്പ് ഫോട്ടോ എടുക്കാനും ആളുകള്‍ ഗ്രൗണ്ടിലിറങ്ങുന്നത് സംഘാടകര്‍ക്ക് തലവേദനയാണ്. സ്വദേശി യുവാക്കളെ വളണ്ടിയര്‍മാരാക്കിയാണ് സംഘാടകര്‍ ഇതില്‍ നിന്ന് രക്ഷ നേടുന്നത്. 
മുഹമ്മദ് റാഫി കളത്തിലിറങ്ങിയ അന്ന് കാണികള്‍ ഗ്യാലറിയിലില്‍ നിന്നിറങ്ങുന്നത്  തടയാന്‍ കളി അവസാനിക്കുന്നതിന്  അഞ്ച് മിനുട്ട് മുമ്പ്  താരത്തെ  ‘റീപ്ളേസ’് ചെയ്ത് പകരക്കാരനിറങ്ങി. 
എല്ലാ കളികള്‍ക്കും ഗ്യാലറി നിറഞ്ഞു കവിഞ്ഞിരുന്നു. ടീമുകളുടെ അരാധകര്‍ ബാന്‍ഡും ചെണ്ടയും  വുവുസെലെയും വിസിലും വാദ്യോപകരണങ്ങളുമായിട്ടാണ് ഗാലറിയിലത്തെുന്നത്.
കളിയുടെ ഉദ്്ഘാടന ദിവസം ജിദ്ദയിലെ വിവിധ സംഘടനകളും  സിഫില്‍ രജിസ്റ്റര്‍ ചെയ്ത 32 ഓളം ക്ളബ്ബുകളും  ഇന്‍റര്‍നാഷനല്‍ സ്കൂളുകളും പങ്കെടുത്ത വര്‍ണശബളമായ മാര്‍ച്ച് പാസ്്റ്റും  സാംസ്കാരിക സംഘടനകള്‍ വിവിധ വിഷയങ്ങളില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളും  പ്രമുഖ കൂട്ടായ്മകള്‍ സംഘടിപ്പിച്ച കലാപ്രകടനങ്ങളും അവിസ്മരണീയമായിരുന്നു. ഡി ഡിവിഷന്‍ ഫൈനലില്‍ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിനെ തോല്‍പിച്ച് ഇന്‍റര്‍നാഷനല്‍ ഇന്തോനേഷ്യന്‍ സ്കൂള്‍ ട്രോഫി നേടി. ഈ വെള്ളിയാഴ്ച നടക്കുന്ന സി ഡിവിഷന്‍ ഫൈനല്‍ മത്സരത്തില്‍  അല്‍ ഹാസിമി ന്യൂകാസില്‍, യുനൈറ്റഡ് സ്പോര്‍ട്സ് ക്ളബ് ബിയെ നേരിടും. അന്ന് തന്നെ രാത്രി പത്തിന് നടക്കുന്ന എ ഡിവിഷന്‍ സെമി ഫൈനല്‍ മത്സരത്തില്‍ ടി.എസ്.സ് അഡ്വര്‍ടൈസിങ് റിയല്‍ കേരള എഫ്.സി, എ.സി.സി എഫ്.സി ബിയെ നേരിടും. ഇതില്‍ വിജയിക്കുന്ന ടീം 25ന് നടക്കുന്ന ഫൈനലില്‍ ഷറഫിയ ട്രേഡിംഗ് സബീന്‍ എഫ്.സിയെ നേരിടും. 25ന്  രാത്രി ഒമ്പതിന് നടക്കുന്ന ബി ഡിവിഷന്‍ ഫൈനലില്‍ ടൗണ്‍ ടീം സ്ട്രൈക്കേഴ്സ്, മക്ക എഫ്.സിയെ നേരിടും. ഫൈനല്‍ മത്സരങ്ങള്‍ക്ക് പ്രമുഖ താരങ്ങളാണ് ജിദ്ദയിലത്തെുന്നത്. കേരള പൊലീസ് താരങ്ങളും സ്്റ്റേറ്റ് താരങ്ങളും എത്തുന്നുണ്ട്. ചില ടീമുകള്‍ക്ക് വേണ്ടി പ്രമുഖര്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ജിദ്ദയിലത്തെി പ്രാക്ടീസ് ആരംഭിച്ചു.
ജിദ്ദയിലെ ഒരുകൂട്ടം ഫുട്ബാള്‍ പ്രേമികള്‍   1995-ല്‍  രൂപവത്കരിച്ചതാണ് സൗദി ഇന്ത്യന്‍ ഫുട്്ബാള്‍ ഫോറം (സിഫ്്). ഇത്തവണ കോഴിക്കോട്ട് നാഗ്ജിഫുട്ബാളൊരുക്കിയത് സിഫാണ്. പ്രസിഡന്‍റ്  ഹിഫ്്സു റഹ്്മാന്‍, വൈസ്പ്രസിഡന്‍റുമാരായ നിസാമുദ്ദീന്‍, നജീബ് നീലാമ്പ്ര, സലീം പുത്തന്‍, ശരീഫ് പരപ്പന്‍ ജനറല്‍ സെക്രട്ടറി  നാസര്‍ ശാന്തപുരം , അയ്യൂബ് മുസ്്ലിയാരകത്ത്, അന്‍വര്‍ വല്ലാഞ്ചിറ, നാസര്‍ ഫറോഖ്, അബ്്ദുല്‍ കരീം, വി.കെ റഊഫ്, ഷബീര്‍ അലി , മുഹമ്മദ് സുധീര്‍,സാലിഹ്് ബര്‍മി, റഷീദ് മാളിയേക്കല്‍, മുഹമ്മദലി മുസ്്ലിയാരകത്ത് ,ടി.പി ശുഹൈബ്  എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജിദ്ദയില്‍ ടൂര്‍ണമെന്‍റ് നടത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.