ജിദ്ദ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി. മണ്ണാര്‍ക്കാട് തച്ചനാട്ടുകര സ്വദേശി അപ്പക്കണ്ടന്‍ വീരാനാണ് (54) ജിദ്ദയില്‍ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മഹ്്ജറിനടുത്താണ് അപകടമുണ്ടായത്.
ഇടിച്ച വാഹനം നിര്‍ത്താതെ പോയി. അവധി ദിനമായ വെള്ളിയാഴിച്ച വൈകുന്നേരം താമസ സ്ഥലമായ മഹ്ജറില്‍നിന്ന് ശറഫിയയിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും മരുമകന്‍ ലുഖ്്മാനും അന്വേഷിച്ചപ്പോഴാണ് ആശുപത്രിയില്‍ ഉള്ളതായി അറിഞ്ഞത്. തലക്ക് സാരമായ മുറിവേറ്റ അദ്ദേഹത്തെ റെഡ്്ക്രസ്്റ്റാണ് കിങ് അബ്്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 25 കൊല്ലമായി ജിദ്ദയിലുണ്ട്.
ഭാര്യ: ആയിഷ. മക്കള്‍: ഫൈസല്‍, ഷിഹാബ്, ഷഹനാസ് (മൂവരും ദുബൈ), ഫസീല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് മരുമകന്‍ ലുഖ്മാനുല്‍ ഹകീം, ഹനീഫ, ടി.പി ഷുഹൈബ്, ഉമ്മര്‍ തച്ചനാട്ടുകര എന്നിവര്‍ അറിയിച്ചു.
ഉംറക്കത്തെിയ മലയാളി സ്ത്രീ മരിച്ചു
മദീന: ഉംറ നിര്‍വഹിച്ച് മദീന സന്ദര്‍ശനത്തിനത്തെിയ തൊടുപുഴ കുംബംകല്ല് സ്വദേശനി റഷീദി (47) മദീനയില്‍ വെച്ച് നിര്യാതയായി. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മക്കള്‍: ഷാബിന, ഷിബിനു, മുഹമ്മദഗ് ബിലാല്‍. മരുമകന്‍: സുബിന്‍ മരക്കാര്‍. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് മാഹിന്‍ ബാദുഷാ റഷാദി, ബശീര്‍ ഒബ്്റോയ്, മുഹമ്മദ് തൊടുപുഴ, ഇബ്്റാഹീം തൊടുപുഴ, മുഹമ്മദ് സാദിഖ് ഈരാറ്റുപേട്ട എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു. മൃതദേഹം ബഖീയയില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.