സല്‍മാന്‍ രാജാവ് മക്കയില്‍

മക്ക: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് മക്കയിലത്തെി. പതിവു പോലെ റമദാന്‍െറ അവസാന പത്ത് ഹറമിനടുത്ത് കഴിച്ചുകൂട്ടാനാണ് അദ്ദേഹം പുണ്യനഗരിയിലത്തെിയത്. മക്കയിലെ ഖസ്റു സ്വഫയിലത്തെിയ രാജാവിനെ അമീര്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല ബിന്‍ തുര്‍ക്കി, അമീര്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് തുടങ്ങിയവര്‍ സ്വീകരിച്ചു.
മദീനയില്‍ നിന്നാണ് സല്‍മാന്‍ രാജാവ് മക്കയിലത്തെിയത്. മക്ക മേഖല ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍, ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ്, ഉപദേഷ്ടാവ് അമീര്‍ അബ്ദുല്‍ ഇലാഹ് ബിന്‍ അബ്ദുല്‍ അസീസ്, അമീര്‍ തുര്‍ക്കി അല്‍ഫൈസല്‍ തുടങ്ങി അമീറുമാരും മന്ത്രിമാരും സിവില്‍ സൈനിക രംഗത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. റോയല്‍കോര്‍ട്ട് ഉപദേഷ്ടാവ് ശൈഖ് ഡോ. സ്വാലിഹ് ബിന്‍ ഹുമൈദ്, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, മസ്ജിദുല്‍ഹറാം കാര്യ ഉപമേധാവി ഡോ. മുഹമ്മദ് ബിന്‍ നാസ്വിര്‍ അല്‍ഖുസൈം, മക്ക മേയര്‍ ഡോ. ഉസാമ അല്‍ബാറ്, പൊതുസുരക്ഷ മേധാവി ജനറല്‍ ഉസ്മാന്‍ അല്‍മുഹ്റജ്, സിവില്‍ ഡിഫന്‍സ് ജനറല്‍ മേധാവി ജനറല്‍ സുലൈമാന്‍ അല്‍അംറു, മക്ക പൊലീസ് മേധാവി കേണല്‍ അബ്ദുല്‍ അസീസ് സ്വൂലി എന്നിവരും രാജാവിനെ സ്വീകരിക്കാനത്തെിയവരിലുള്‍പ്പെടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.