അണ്ടര്‍ 17 ലോകകപ്പ് സെലക്ഷന്‍ 

ജിദ്ദ: യു.ടി.എസ്.സി (സൗദി)  ജീപാസ് സംഘടിപ്പിച്ച അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍ ജിദ്ദയിലെ ദങ്ക് ഗ്രൗണ്ടില്‍ നടന്നു. 2017 ല്‍ ഇന്ത്യയില്‍ നടക്കുന്ന  അണ്ടര്‍ 17 ലോകകപ്പ്  ഫുട്ബാളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് വിദേശത്ത് താമസിക്കുന്ന പ്രഗല്‍ഭരായ ഇന്ത്യന്‍ കുട്ടികളെ കണ്ടത്തെുന്നതിന്‍െറ ഭാഗമായാണ് ജിദ്ദയില്‍ സെലക്ഷന്‍ ട്രയല്‍ സംഘടിപ്പിച്ചത്.  തെരഞ്ഞെടുക്കപ്പെട്ടവര്‍:  മഷൂദ് (ഗോള്‍ കീപ്പര്‍) ,ഹഷിദ് അബ്ദു റഹ്മാന്‍ (ദിഫെന്‍റര്‍/മിഡ് ഫീല്‍ഡര്‍),ഫവാദ് അഹ്മദ് ് (ഡിഫെന്‍റര്‍)  സമീര്‍ റോഷന്‍ (മിഡ് ഫീല്‍ഡര്‍) , തന്‍വീര്‍ ടജ്മല്‍  (ഡിഫെന്‍റ്റര്‍/മിഡ് ഫീല്‍ഡര്‍). അഹ്മദ് ബമരൗഫ് (ഫോര്‍വേഡ്)  മുഹമ്മദ് അഖിയാന്‍ (ഫോര്‍വേഡ്).
തെരഞ്ഞെടുത്ത കളിക്കാരെ എ.ഐ.എഫ്.എഫ് (ഓള്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍) കോ- ഓര്‍ഡിനേറ്റര്‍ ഷാനവാസ്  ഇന്ത്യയില്‍ നടക്കുന്ന സെലക്ഷന്‍ ട്രയല്‍സിലേക്ക് നോമിനേററ് ചെയ്യും.സെലക്ഷന്‍ ട്രയല്‍ മുന്‍കാല ഫുട്ബാള്‍ താരം  പി.ആര്‍ സലിമിന്‍െറ നേതൃത്വത്തില്‍ കെ.പോല്‍സന്‍ , ബഷീര്‍ ഇ.എഫ്.എസ്, ഐ.ഐ.എസ്.ജെ ഫിസിക്കല്‍ ഡയറക്ടര്‍ റഷീദ്, സഹീര്‍  എന്നിവര്‍ നിയന്ത്രിച്ചു. 
അഷ്ഫാഖ് സ്വാഗതം പറഞ്ഞു.ഹിഷാം മാഹി നന്ദി പറഞ്ഞു.
സിഫ്് പ്രസിഡന്‍റ് ഹിഫ്സുറഹ്മാന്‍, ജെ.എസ്.സി ചെയര്‍മാന്‍ ടി.പി ബഷീര്‍ , ടി.സി.എഫ് പ്രസിഡന്‍റ് ഫസീഷ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.