തമിഴ്നാട്ടുകാരന്‍െറ മൃതദേഹം മൂന്നു മാസമായി മോര്‍ച്ചറിയില്‍

റിയാദ്: അല്‍ജൗഫിലെ തുറൈഫില്‍ സിമന്‍റ് ഫാക്ടറിയുടെ കല്ലുപൊടിക്കുന്ന യന്ത്രത്തില്‍ കുടുങ്ങി മരിച്ച തമിഴ്നാട്ടുകാരന്‍െറ മൃതദേഹം മൂന്നു മാസത്തോളമായി മോര്‍ച്ചറിയില്‍. വിരുത്നഗര്‍ താലൂക്കിലെ അഞ്ചന്‍പെട്ടിയില്‍ പാണ്ഡ്യരാജിന്‍െറ മകന്‍ നാഗരാജാണ് മാര്‍ച്ച് 21ന് ദാരുണമായി മരിച്ചത്. നാലു വര്‍ഷമായി ഇയാള്‍ തുറൈഫിലെ സിമന്‍റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നു. വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കുമ്പോഴാണ് മരണം. ഫാക്ടറിയില്‍ കല്ലു പൊടിക്കുന്ന യന്ത്രത്തിന്‍െറ കണ്‍വേയര്‍ ബെല്‍റ്റില്‍ കൈ കുടുങ്ങിയതോടെ യന്ത്രത്തിനകത്തേക്ക് വലിച്ചിടപ്പെടുകയായിരുന്നു. ശരീരം കഷ്ണങ്ങളായി. തുറൈഫ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ കമ്പനി അധികൃതര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ളെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. നാട്ടില്‍ നിന്നു രേഖകളെല്ലാം അയച്ചു കൊടുത്തിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലത്തെിച്ച് അന്ത്യ കര്‍മങ്ങള്‍ ചെയ്യണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. നാഗരാജ് അവിവാഹിതനാണ്. ബോഗമ്മാളാണ് അമ്മ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.