മക്കയില്‍ 50 പള്ളികള്‍ പുനര്‍നിര്‍മിക്കുന്നു

മക്ക: മക്കയില്‍ 50ഓളം പള്ളികള്‍ പുനര്‍നിര്‍മിക്കുന്നത് സംബന്ധിച്ച മേഖല മതകാര്യവകുപ്പ് ഉടനെ ഒപ്പുവെക്കും. വിഷന്‍ 2030ന്‍െറ ചുവടുപിടിച്ചാണ് മതകാര്യ ഇസ്ലാമിക പ്രബോധന വകുപ്പ് മന്ത്രി ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് മക്കയിലെ പള്ളികള്‍ നന്നാക്കാനും പുനര്‍നിര്‍മിക്കാനും നിര്‍ദേശം നല്‍കിയതെന്ന് വകുപ്പ് മേധാവി അലി അല്‍അബ്ദലി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം 30 ദശലക്ഷം വരെ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്്. മക്കയിലേയും മറ്റ് പുണ്യസ്ഥലങ്ങളിലേയും പള്ളികള്‍ പുനര്‍നിര്‍മിക്കുകയും ആവശ്യമായ സേവനങ്ങള്‍ ഒരുക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
മക്കയുടെ ചരിത്രപ്രാധാന്യവും പ്രത്യേകതകള്‍ക്കുമനുസരിച്ചായിരിക്കും കെട്ടിടങ്ങള്‍ രൂപകല്‍പന നടത്തുക.
 മക്ക മേഖലയിലെ പള്ളികളെ സംബന്ധിച്ച് മത, സങ്കേതിക സമിതി പഠനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.