സ്വദേശിവത്കരണം: 743000  റിയാലിന്‍െറ കരാര്‍ ഒപ്പുവെച്ചു

നജ്റാന്‍: ടെലികമ്യൂണിക്കേഷന്‍ മേഖലയിലെ സ്വദേശിവത്കരണത്തിന് സാമ്പത്തിക സഹായം നല്‍കാന്‍  സൗദി ക്രഡിറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് ബാങ്ക് 743000 റിയാലിന്‍െറ കരാര്‍ ഒപ്പുവെച്ചു. മൊബൈല്‍ ഫോണ്‍ വില്‍പന, റിപ്പയറിങ് രംഗത്ത് നജ്റാനില്‍ ആറ് സ്ഥാപനങ്ങള്‍ തുടങ്ങാനാണ് ഇത്രയും തുക ചെലവഴിക്കുക. ദേശീയ തൊഴില്‍ എന്‍റര്‍പ്രൈസസ് കേന്ദ്രവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്്. മൊബൈല്‍ ഫോണ്‍ മേഖലയില്‍ പദ്ധതികളുമായി മുന്നോട്ട് വരുന്നവര്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുകയെന്ന് ബാങ്ക് വ്യക്തമാക്കി. രണ്ട് ലക്ഷം റിയാല്‍ വരെ നല്‍കി ചെറുകിട സംരംഭകരെ സഹായിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചെറിയ ഗഡുക്കളാക്കി ആറ് വര്‍ഷത്തിനുള്ളില്‍ കാശ് തിരിച്ചടച്ചാല്‍ മതിയാകും. മൊബൈല്‍ ഫോണ്‍ വില്‍പന, റിപ്പയറിങ് എന്നീ മേഖലയില്‍ സൗജന്യ പരിശീലനം നല്‍കുമെന്നും ബാങ്ക് പറഞ്ഞു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.