റിയാദ്: വെള്ളിയാഴ്ച്ച നമസ്കാരത്തിന് നേതൃത്വം കൊടുക്കേണ്ട ഇമാം പള്ളിയിലത്തൊത്തതിനെ തുടര്‍ന്ന് നമസ്കാരത്തിനത്തെിയ യുവാവ് ജുമുഅക്ക് നേതൃത്വം നല്‍കി. ഇന്നലെ റിയാദ് നഗരയിലെ കിങ് അബ്ദുല്‍ അസീസ് ഹിസ്റ്റോറിക്കല്‍ സെന്‍ററിനോട് (റിയാദ് മ്യൂസിയം) ചേര്‍ന്ന പള്ളിയിലാണ് വേറിട്ട അനുഭവമുണ്ടായത്. 12:15 ആയിട്ടും നമസ്കാരത്തിനും ഇതിന് മുന്നോടിയായുള്ള ഉദ്ബോധന പ്രസംഗത്തിനും എത്തേണ്ട പള്ളി ഇമാം എത്താതിരുന്നത് പള്ളിയിലത്തെിയവരെ ഏറെ നേരം അനിശ്ചിതത്വത്തിലാക്കിയിരുന്നു. നിശ്ചിത സമയത്തും ഇമാമിനെ കാണാതായതോടെ അസ്വസ്ഥരായ ആളുകള്‍ ആദ്യ വരിയിലിരിക്കുന്ന മുതിര്‍ന്ന ആളുകളോട് നമസ്കാരത്തിന് മുമ്പുള്ള പ്രസംഗം നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഖതീബിനെ ഫോണ്‍ വിളിച്ച് നോക്കാനല്ലാതെ പ്രസംഗം നിര്‍വഹിക്കാനോ നമസ്കാരത്തിന് നേതൃത്വം നല്‍കാനോ ആരും മുന്നോട്ട് വന്നില്ല. ഇതിനിടെ ബാങ്ക് വിളിയുടെ സമയമായതോടൊ ബാങ്ക് വിളിച്ച് ളുഹര്‍ നമസ്കാരം നിര്‍വഹിച്ച് പിരിഞ്ഞുപോകാന്‍ ചിലര്‍ തയ്യാറാവുകയും ചെയ്തു. ഇതിനെതിരെയും മുറുമുറുപ്പുണ്ടായി. ഇതോടെയാണ് നമസ്കാരത്തിനത്തെിയ യുവാവ് ഉദ്ബോധന പ്രസംഗം നിര്‍വഹിക്കാനും നമസ്കാരത്തിന് നേതൃത്വം നല്‍കാനും സന്നദ്ധനായി മുന്നോട്ട് വന്നത്. പ്രാഥമിക പ്രാര്‍ഥനകളും അഭിസംബോധനയും പൂര്‍ത്തീകരിച്ച ശേഷം വിശുദ്ധ ഖൂര്‍ആനിലെ 50ാം അധ്യായമായ ‘സൂറത്തു ഖാഫ്’ ഭംഗിയായി പാരായണം ചെയ്തുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്‍െറ വേറിട്ട പ്രഭാഷണം. മുന്നൊരുക്കങ്ങളില്ലാതെ പ്രഭാഷണം നടത്തുമ്പോള്‍ അഭിപ്രായ ഭിന്നതകളോ ആശങ്കകളോ കടന്നുവരാതിരിക്കാന്‍ സ്വന്തമായി ഒന്നും പറയാതെ 50ാം അധ്യായത്തിലെ 45 സൂക്തങ്ങളും പൂര്‍ണമായി പാരായണം ചെയതുകൊണ്ട് ഇയാള്‍ പ്രഭാഷണം പൂര്‍ത്തീകരിച്ചു. വേറിട്ട ശൈലിയില്‍ അംഗവിക്ഷേപങ്ങളോട് കൂടിയ സുന്ദരമായ അവതരണം പള്ളിയിലത്തെിയവര്‍ക്ക് പുതിയ അനുഭവത്തോടൊപ്പം ആശ്വാസവുമായി. പ്രഭാഷണം അവസാനിച്ചതോട ഇദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ നമസ്കരിച്ച് ആളുകള്‍ പിരിഞ്ഞുപോവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.