ഹാലത് അമാര്‍ പ്രവേശ കവാടം തുറക്കാന്‍ നിര്‍ദേശം

തബൂക്ക്: ആഗസ്റ്റ് 18 മുതല്‍ ഹാലത് അമാര്‍ പ്രവേശ കവാടം മദീനത്തുല്‍ ഹുജ്ജാജ് തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുക്കാന്‍ മേഖല ഗവര്‍ണര്‍ അമീര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഹജ്ജ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങളെ രാജ്യം അഭിമാനമായാണ് കാണുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഹാലത് അമാര്‍ പ്രവേശന കവാടം വഴിയത്തെുന്ന തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും ഒരുക്കിയിരിക്കണമെന്നും ആവശ്യപ്പെട്ടു. ജോര്‍ദ്ദാന്‍, ഫലസ്തീന്‍, മെറോക്കോ, അള്‍ജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗം തീര്‍ഥാടകരത്തെുന്നത് ഹാലത് അമാര്‍ പ്രവേശ കവാടം വഴിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.