ജിദ്ദ: ഈ വര്‍ഷത്തെ ഉംറ സീസണ്‍ അവസാനിച്ചതിനാല്‍ ഉംറ തീര്‍ഥാടകര്‍ ജൂലൈ 20ന് തിരിച്ചു പോകണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതിനു മുമ്പായി മുഴുവന്‍ തീര്‍ഥാടകരെയും ഉംറ സേവന കമ്പനികള്‍ തിരിച്ചയക്കണം. ശേഷം ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ടെര്‍മിനല്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. ആഗസ്റ്റ് നാല് (ദുല്‍ഖഅദ് ഒന്ന്) മുതല്‍ ഹജ്ജ് വിമാനങ്ങളുടെ വരവ് ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ ഹജ്ജ് മന്ത്രാലയവും ഉംറ സേവന കമ്പനികളും കാണിച്ച ശ്രമങ്ങളുടെയും ശ്രദ്ധയുടെയും ഫലമാണ് ഈ വര്‍ഷത്തെ സീസണിന്‍െറ വിജയമെന്ന് ജിദ്ദ വിമാനത്താവള ഹജ്ജ് ഉംറ ഓഫീസ് മേധാവി നബീല്‍ ഹദ്ദാദ് പറഞ്ഞു. വിവിധ പ്രവേശന കവാടങ്ങള്‍ വഴി ഉംറ തീര്‍ഥാടകരുടെ തിരിച്ചുപോക്ക് തുടരുകയാണ്. മക്കയിലും മദീനയിലും അവശേഷിക്കുന്ന മുഴുവന്‍ തീര്‍ഥാടകരെയും ശവ്വാല്‍ 15ന് മുമ്പായി തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് എല്ലാ ഏജന്‍സികളും. തീര്‍ഥാടകരെ നിശ്ചിത സമയത്തിനകം തിരിച്ചയക്കണമെന്ന് ഉംറ സ്ഥാപനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഉംറ വിസയിലും സന്ദര്‍ക വിസയിലുമത്തെിയവര്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചുപോകണമെന്നും അല്ലാത്തപക്ഷം പിഴയും ശിക്ഷയുമുണ്ടാകുമെന്നും പാസ്പോര്‍ട്ട് വകുപ്പും ഇക്കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.