ജുബൈല്‍: സമകാലിക സാഹചര്യത്തില്‍ ലോകത്ത് നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ മാനവ സമൂഹത്തിന് തന്നെ ആശങ്ക ഉണര്‍ത്തുന്നതാണെന്നും ഐ.എസ് എന്ന തീവ്രവാദ സംഘടന ഇസ്ലാമിക വിരുദ്ധ സംഘടനയാണെന്നും ജുബൈല്‍ ദഅ്വ സെന്‍ററില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു.
ഭാരതത്തിന്‍െറ ഭരണ ഘടന പ്രധാനം ചെയ്യുന്ന മൗലികാവകാശങ്ങളെ അടിച്ചമര്‍ത്തുവാനുളള സംഘ്പരിവാരിന്‍െറ രഹസ്യയജണ്ടയാണ് ഡോ. സാക്കിര്‍ നായിക്കിനെതിരായ നീക്കങ്ങള്‍ക്ക് പിന്നിലുളളതെന്ന് യോഗം വിലയിരുത്തി. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുളള വര്‍ഗീയ ശക്തികളുടെ ദുഷ്ടലാക്കിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കുകയാണ് വേണ്ടത്. സംഗമത്തില്‍ ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് മൊയ്തീന്‍ കുട്ടി മലപ്പുറം അധ്യക്ഷത വഹിച്ചു. അബ്ദു സുബ്ഹാന്‍ സ്വലാഹി, സമീര്‍ മുണ്ടേരി, അബ്ദുറഹ്മാന്‍ ഫാറുഖി എന്നിവര്‍ സംസാരിച്ചു.
‘തീവ്രവാദം സര്‍വ്വ നാശത്തിന’് എന്ന ബാനറില്‍ ജുബൈല്‍ ദഅവ സെന്‍ററിന് കീഴില്‍ മൂന്ന് മാസക്കാലം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കും. ജുലൈ 21 ന് ജുബൈല്‍ ദഅവാ സെന്‍റര്‍ മേധാവി ശൈഖ് നാസ്വിര്‍ അശംരി ഉദ്ഘാടനം ചെയ്യും. ശൈഖ് ഫാലാഹ് ഈസ അല്‍മശീഹീ, ശൈഖ് ഹാശിം സുഹൈമീ, ശൈഖ് അബ്ദുല്‍ ഹാദി (ബംഗ്ളാദേശ്), ശൈഖ് മുഹമ്മദ് തമീം മദനി (ഉത്തര്‍പ്രദേശ്), ശൈഖ് യാസിര്‍ ഫിര്‍ദൗസി (തമിഴ്നാട്), ശൈഖ് മുഹമ്മദ് സമീര്‍ (ശ്രിലങ്ക) എന്നിവര്‍ സംബന്ധിക്കും.
നസറുദ്ധീന്‍ പുനലൂര്‍ മുഖ്യ രക്ഷാധികാരിയും അബ്ദുസുബ്ഹാന്‍ സ്വലാഹി ജനറല്‍ കണ്‍വീറുമായി സ്വാഗത സംഘം രൂപവത്കരിച്ചു. മുഹമ്മദ് സിയാദ്, അബ്ദുല്ല ഇബിച്ചി, ജാഫര്‍ മഞ്ചേരി, അലിയാര്‍ എ. പി , മുനീര്‍ കണ്ണൂര്‍, ഫിനാന്‍സ്, അബ്ദു റഊഫ് സ്വലാഹി, ഫസല്‍, സമീര്‍ മുണ്ടേരി, മൊയ്തീന്‍ കുട്ടി, സലീം കരുനാഗപളളി, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ വകുപ്പ് കണ്‍വീനറുമാരുമാണ്. വിശദ വിരങ്ങള്‍ക്ക് 0581416662, 0552350100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.