ജുബൈല്‍: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലപ്പുറം അരീക്കോട് കാവനൂര്‍ ഇരിവേറ്റി സ്വദേശി പൊനച്ചാലില്‍ ഷൗക്കത്തലിയുടെ മകന്‍ ഷഫീഖ് (22) നാട്ടിലേക്ക് മടങ്ങി. ഒരു മാസത്തിലേറെയായി ജുബൈല്‍ നേവല്‍ ബേസിലെയും ജനറല്‍ ആശുപത്രിയിലേയും ചികിത്സക്ക് ശേഷം ചക്ര കസേരയുടെ സഹായത്തിലാണ് യുവാവ് മടങ്ങിയത്. കഴിഞ്ഞ റമദാന്‍ മൂന്നിനായിരുന്നു ഷഫീഖിന് വാഹനാപകടത്തില്‍ മാരകമായി പരിക്കേറ്റത്. ജുബൈലില്‍ വീട്ടു ¥്രെഡവറായി ജോലി ചെയ്യുന്ന ഷഫീഖ് കൂട്ടുകാരന്‍ തൃശൂര്‍ സ്വദേശി താഹിറിന്‍െറ വാഹനത്തില്‍ അദ്ദേഹത്തിന്‍െറ സ്പോണ്‍സറുടെ അടുത്തേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ടയര്‍ പൊട്ടി പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു. നേവല്‍ ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷഫീഖ് വയറിനും തലക്കും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. അടിയന്തരമായ ശാസ്ത്രക്രിയ നടത്തി ആന്തരിക അവയവങ്ങളുടെ പരിക്കുകള്‍ പരിഹരിച്ചുവെങ്കിലും 15 ദിവസത്തില്‍ ഏറെ അബോധാവസ്ഥയില്‍ കഴിഞ്ഞു. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതോടെ കൂടുതല്‍ ചികിത്സക്കും പരിചരണങ്ങള്‍ക്കുമായി ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വീല്‍ ചെയറില്‍ യാത്ര ചെയ്യാന്‍ ഡോക്ടര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടിലയച്ചത്. ആരോഗ്യം വീണ്ടെടുക്കാന്‍ കുറച്ചു കൂടി സാവകാശം എടുക്കുമെന്ന പറഞ്ഞ ഡോക്ടര്‍മാര്‍ ഷഫീഖിന്‍െറ ആരോഗ്യ സ്ഥിതിയില്‍ പെട്ടെന്നുണ്ടായ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ചു. സഹോദരന്‍ ഷരീഫും അദ്ദേഹത്തെ യാത്രയില്‍ അനുഗമിക്കുന്നുണ്ട്. ജുബൈല്‍ കെ.എം.സി.സി ഭാരവാഹികളായ ഉസ്മാന്‍ ഒട്ടുമ്മല്‍, ഹമീദ് പയ്യോളി, എ.കെ.എം നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് ആവശ്യമായ സഹായങ്ങള്‍ നല്‍കി വന്നത്. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന കുടുമ്പത്തിന്‍െറ അത്താണിയായിരുന്നു ഷഫീഖും ഷരീഫും. കുറഞ്ഞ ശമ്പളത്തിനായിരുന്നു ഇരുവരും ജോലിനോക്കിയിരുന്നത്. ഷഫീഖിനൊപ്പം ഷെരീഫും എക്സിറ്റില്‍ നാട്ടിലേക്ക് പോയതും ഷഫീഖിന്‍െറ തുടര്‍ ചികിത്സയും എല്ലാം കൂടി കുടുംബത്തിന്‍െറ നില കൂടുതല്‍ പരുങ്ങലിലാക്കും. 9846894499 എന്ന നമ്പറില്‍ ശരീഫിനെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.