ജിദ്ദ: ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിനകത്തെ തിരക്ക് കുറക്കുന്നതിന്‍െറ ഭാഗമായാണിത്. യാത്രക്കാരല്ലാത്തവര്‍ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയുന്ന പുതിയ വ്യവസ്ഥ ഉടനെ നടപ്പാക്കാനാണ് പരിപാടി. കുടുംബങ്ങള്‍, കുട്ടികള്‍, പ്രായം കൂടിയവര്‍, വികലാംഗര്‍ എന്നിവരെ നിയന്ത്രണത്തില്‍ നിന്ന് നിന്നൊഴിവാക്കുമെന്നും ഇവരുടെ യാത്ര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാളെ അകത്തേക്ക് കടക്കാനനുവദിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇക്കഴിഞ്ഞ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ യാത്രക്കാരുടെ തിരക്ക് കൂടിയപ്പോള്‍ സന്ദര്‍ശകരെ താത്കാലികമായി തടഞ്ഞിരുന്നു. പുതിയ വ്യവസ്ഥ നടപ്പാക്കുന്നതോടെ ഉംറ തീര്‍ഥാടകരെ വളരെ നേരത്തെ വിമാനത്താവളത്തിലത്തെിക്കുന്നതിനും വിലക്കുണ്ടാവും. നാല് മണിക്കൂര്‍ മുമ്പ് മാത്രമേ യാത്രക്കാരെ അകത്തേക്ക് കടക്കാന്‍ അനുവദിക്കൂ. യാത്രക്ക് എത്രയോ മണിക്കൂറുകള്‍ക്ക് മുമ്പ് തീര്‍ഥാടകരെ ചില ഉംറ കമ്പനികള്‍ വിമാനത്താവളത്തിലത്തെിക്കുന്നത് ഉദ്യോഗസ്ഥര്‍ക്ക് വലിയ പ്രയാസമുണ്ടാക്കാറുണ്ട്. തിരക്കിനു പുറമെ ലഗേജുകള്‍ മാറാനും നഷ്ടപ്പെടാനും ഇത് കാരണമാകാറുമുണ്ട്. ഇക്കാരണത്താലാണ് പുതിയ തീരുമാനം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.