നട്ടുച്ചക്ക് ജോലി: 18 നിയമലംഘനങ്ങള്‍ കണ്ടത്തെി

റിയാദ്: മധ്യവേനലില്‍ ഉച്ച സമയത്ത് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് സൗദി തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് പാലിക്കാത്ത 18 നിയമലംഘനങ്ങള്‍ കണ്ടത്തെിയതായി തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. മന്ത്രാലയത്തിന്‍െറ പരിശോധന വിഭാഗം ജോലി സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടത്തെിയത്.
ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ഉച്ചക്ക് 12നും മൂന്നിനുമിടക്ക് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് തൊഴില്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. തൊഴിലാളികളുടെ സുരക്ഷക്ക് മന്ത്രാലയം ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും മന്ത്രാലം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.