റിയാദ്: സൗദിയിലേക്ക് സന്ദര്‍ശന, ഉംറ വിസകളില്‍ വന്ന് കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ആറ് മാസം തടവും 50,000 റിയാല്‍ പിഴയും ശിക്ഷ നല്‍കി നാടുകടത്തുമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. ഉംറ വിസക്കാരെ സൗദിയിലത്തെിക്കുന്ന കമ്പനികളും ഏജന്‍സികളും തങ്ങളുടെ കീഴിലുള്ള തീര്‍ഥാടകര്‍ നിര്‍ണിത കാലാവധിക്കുള്ളില്‍ സൗദി വിടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
സന്ദര്‍ശന വിസയില്‍ ആശ്രിതരെ കൊണ്ടുവരുന്ന സ്വദേശികളും വിദേശികളും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
തീര്‍ഥാടകര്‍ തിരിച്ചുപോകാത്ത ഉംറ ഏജന്‍സികള്‍ക്കും അനധികൃതരെ ജോലിക്ക് നിര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കും ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും സ്ഥാപനത്തെക്കുറിച്ച് മാധ്യമങ്ങളില്‍ പണസ്യപ്പെടുത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.